
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങള്‍ക്കെതിരെ രാഷ്ട്രീയ പ്രസ്താവന നടത്തിയ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിനെ പിന്തുണച്ച് കരസേന മുന്‍ മേധാവിയും കേന്ദ്രമന്ത്രിയുമായ വി.കെ സിംഗ്. ബിപിന്‍ റാവത്തിന്റെ പ്രസ്താവനയില്‍ തെറ്റില്ലെന്ന് വി.കെ സിംഗ് പറഞ്ഞു. പ്രതിപക്ഷ എല്ലാത്തിനെയും രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്നും. പ്രതിപക്ഷം ചെയ്യുന്നതാണ് തെറ്റെന്നും വി.കെ സിംഗ് പറഞ്ഞു.
ബിപിന്‍ റാവത്തിന്റെ പ്രസ്താവനയില്‍ താന്‍ രാഷ്ട്രീയം കാണുന്നില്ല. സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ അക്രമം നടത്തരുതെന്നാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നും വി.കെ സിംഗ് പറഞ്ഞു. കരസേനാ മേധാവി നടത്തിയ രാഷ്ട്രീയ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരിക്കെയാണ് കരസേനാ മേധാവിയെ പിന്തുണച്ച് കേന്ദ്രസര്‍ക്കാര്‍ രംഗത്ത് വന്നിരിക്കുന്നത്.
പൗരത്വ നിയമ ഭേദഗതിയും പൗരത്വ രജിസ്റ്ററും സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ നീക്കാന്‍ കേന്ദ്രസര്‍ക്കാരും കേന്ദ്രമന്ത്രിമാരും ശ്രമിക്കുമ്പോള്‍ പ്രതിപക്ഷം ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് വി.കെ സിംഗ് ആരോപിച്ചു.







Comments