
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹി യുപി ഭവനു മുന്നില്‍ പ്രതിഷേധിച്ചതിന് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി കസ്റ്റഡിയില്‍. കൗടില്യ മാര്‍ഗിലുള്ള യുപി ഭവന് മുന്നില്‍ പ്രതിഷേധിച്ച ബിന്ദു അമ്മിണി ഉള്‍പ്പെടെയുള്ളവരെ ബലം പ്രയോഗിച്ചാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പൗരത്വ പ്രക്ഷോഭത്തിനിടെ പ്രതിഷേധക്കാരെ ക്രൂരമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ചാണ് യുപി ഭവന് മുന്നില്‍ പ്രതിഷേധം നടന്നത്. ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസിനേയും കസ്റ്റഡിയിലെടുത്തു.
വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നൂറോളം പേരെയാണ് പോലീസ് കസ്റ്റിഡയില്‍ എടുത്തത്. കനത്ത പ്രതിഷേധമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഡല്‍ഹിയിലുടനീളം വന്‍ പോലീസ് വിന്യാസം ഏര്‍പ്പെടുത്തുകയും വിവിധയിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ജാമിയ സര്‍വകലാശാലയിലെ വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ സംയുക്ത കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് യുപി ഭവന് മുന്നില്‍ പ്രതിഷേധം നടത്തിയത്.






