ഗാങ്ടോക്ക് : കനത്ത മഞ്ഞുവീഴചയെതുടര്ന്ന് ഈസ്റ്റ് സിക്കിമിലെ നാഥുലയില്‍ കുടങ്ങിയ 1500 വിനോദ സഞ്ചാരികളെ ഇന്ത്യന്‍ സൈന്യം രക്ഷപ്പെടുത്തി. സ്ത്രീകളും കുട്ടികളും പ്രായം ചെന്നവരുമടങ്ങന്നവരെയാണ് രക്ഷപ്പെടുത്തിയത്. അവരില്‍ 570 പേരെ കരസേനയുടെ ക്യാമ്പില്‍ പാര്‍പ്പിച്ചിരിക്കുകയാണ് എന്ന് സൈന്യം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇവര്‍ക്ക് ഭക്ഷണവും മരുന്നും തണുപ്പ് നേരിടാനുള്ള തുണികളും സൈന്യം നല്കി.
ഗാങ്ടോക്കില്‍ 300 ഓളം വാഹനങ്ങളിലായി പുറപ്പെട്ട 1500 വിനോദസഞ്ചാരികളാണ് കനത്ത മഞ്ഞ്വീഴ്ചയെ തുടര്‍ന്ന് വെള്ളിയാഴ്ച വൈകീട്ടോടെ ജവഹര്‍ലാല്‍ നെഹ്റു റോഡില്‍ വിവിധ ഇടങ്ങളിലായി കുടുങ്ങിയത്. ഇവരെയല്ലാം സൈന്യം രക്ഷപ്പെടുത്തി.
അതേസമയം മഞ്ഞ് മാറ്റി റോഡിലെ ഗതാഗതം നീക്കാനുള്ള ശ്രമവും സൈന്യം നടത്തുന്നുണ്ട്. ബുള്‍ഡോസറുകളും മണ്ണുമാന്തി യന്ത്രങ്ങളും ഉപയോഗിച്ചാണ് മഞ്ഞ് നീക്കം ചെയ്യാന്‍ ശ്രമിക്കുന്നത്. പ്രദേശത്ത് കുടുങ്ങി കിടക്കുന്നവരെ എല്ലാവരെയും സുരക്ഷിത സ്ഥാനത്ത് എത്തിക്കുംവരെ രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് സൈന്യം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Comments