
കൊച്ചി : വാഹന രജിസ്ട്രേഷന് നികുതി വെട്ടിപ്പുകേസില്‍ നടനും എംപിയുമായ സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം നല്കി. നികുതി വെട്ടിക്കാനായി വ്യജ താമസരേഖകള്‍ നിര്‍മിച്ചുവെന്നും മൊഴികളെല്ലാം സുരേഷ്ഗോപിക്ക് എതിരാണെന്നും തിരുവനന്തപുരം സിജെഎം കോടതിയില്‍ നല്കിയ കുറ്റപത്രത്തില്‍ പറയുന്നു. ഏഴു വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം ചുമത്തിയാണ് സുരേഷ് ;ഗാപിക്കെതിരെ കുറ്റപത്രം നല്‍കിയിരിക്കുന്നത്.
സുരേഷ് ഗോപിയുടെ 'പിവൈ 01 ബിഎ 999' എന്ന നമ്പറിലുള്ള ഔഡി കാര്‍ 2010 ജനുവരി 27 നാണ് പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത്. നികുതി വെട്ടിക്കാനായി പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത അദ്ദേഹം പുതുച്ചേരിയില്‍ താമസിച്ചു എന്നതിന് വ്യജ രേഖകളും നിര്‍മ്മിച്ചു. സുരേഷ് ഗോപി ഹാജരാക്കിയ വാടക കരാര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ വ്യജമാണെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.






