
ന്യൂഡല്‍ഹി : ഏറെ ആവേശത്തോടെ പുതുവത്സരം പിറന്നു... ഇനി കാത്തിരിപ്പ് പുതുവത്സര ദിനത്തില്‍ ജനിക്കുന്ന കുട്ടികളുടെ കാര്യത്തിലാണ്.
ലോകത്താകെ പുതുവത്സര ദിനത്തില്‍ നാലു ലക്ഷത്തോളം കുട്ടികള്‍ ജനിക്കുമെന്ന് യൂണിസെഫ്. ഇതില്‍ 17 ശതമാനത്തോളം കുട്ടികളും ജനിക്കുക ഇന്ത്യയിലായിരിക്കുമെന്നും ഫിജിയിലാകും 2020 ലെ ആദ്യ കുഞ്ഞ് പിറക്കുകയെന്നും യൂണിസെഫ് കണക്കുകൂട്ടുന്നു. പുതുവത്സര ദിനത്തില്‍ ജനിക്കുന്ന ഓരോ കുഞ്ഞുങ്ങളുടെയും ജനനവും യൂണിസെഫ് വിപുലമായി ആഘോഷിക്കാറുണ്ട്.
ഏകദേശം 3,92,078 കുഞ്ഞുങ്ങള്‍ 2020 ജനുവരി ഒന്നിന് പിറക്കുമെന്നാണ് യുണിസെഫ് കണക്കാക്കുന്നത്. ഇതില്‍ പകുതിയും ഇന്ത്യ, ചൈന, ഇന്‍ഡൊനീഷ്യ, യു.എസ്.എ, ഡെമോക്രോറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, നൈജീരിയ, പാകിസ്ഥാന്, പുതുവര്‍ഷത്തിലെ ആദ്യകുട്ടി ജനിക്കുക ഫിജിയിലാണെങ്കില്‍ യു.എസിലായിക്കും അവസാന കുഞ്ഞ് ജനിക്കുക.
ജനുവരി ഒന്നിന് ഇന്ത്യയില്‍ മാത്രം 67,385 കുഞ്ഞുങ്ങള്‍ പിറന്നു വീഴുമെന്നാണ് അനുമാനം. ലോകത്തെ ആകെ ജനനത്തില്‍ 17 ശതമാനവും ഒപ്പം പുതുവത്സര ദിനത്തില്‍ ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങള്‍ പിറക്കുന്ന രാജ്യവും ഇന്ത്യയാണ്.






