പത്തനംതിട്ട: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശബരിമല സന്ദര്‍ശിക്കാനിരിക്കെ അദ്ദേഹത്തിന്റെ സുരക്ഷയില്‍ ആശങ്ക. ശബരിമലയിലേക്ക് ആവശ്യമായ വെള്ളം ശേഖരിക്കുന്ന ജലസംഭരിണിയുടെ മൂടിയാണ് രാഷ്ട്രപതി ഇറങ്ങേണ്ട ഹെലിപാഡ്. അടിയന്തരമായി ഇതിന്റെ ബലം പരിശോധിക്കാന്‍ പൊതുമരാമത്ത് വകുപ്പ് നിര്‍ദ്ദേശം നല്കി.
തിങ്കളാഴ്ചയാണ് രാഷ്ട്രപതി ശബരിമല ദര്‍ശനത്തിന് എത്തുമെന്ന് അറിയിച്ചിരിക്കുന്നത്. എന്നാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ സുരക്ഷ ഒരുക്കുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ വകുപ്പുകള്‍ മുന്നോട്ടുവയ്ക്കുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ സുരക്ഷ ഒരുക്കേണ്ടതുണ്ട്. സമയപരിമിതിയുടെ പ്രശ്നം രാഷ്ട്രപതിയുടെ സുരക്ഷാ വിഭാഗത്തെ അറിയിച്ചു. ഹെലിപാഡായി ഉപയോഗിക്കുന്ന സ്ഥലത്തിന്റെ ബലത്തില്‍ ആശങ്കയുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കി.
സന്നിധാനത്ത് നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. അതുകൊണ്ടുതന്നെ സുരക്ഷ ഒരുക്കുന്നതില്‍ പരിമിതിയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സുരക്ഷ ശക്തമാക്കുന്നതിനൊപ്പം സന്നിധാനത്ത് ഹെലിപാഡ് ഒരുക്കാനുള്ള സാധ്യതയും ദേവസ്വം ബോര്‍ഡ് പരിശോധിക്കുന്നുണ്ട്. അത് വിജയിച്ചില്ലെങ്കില്‍ നിലയ്ക്കലില്‍ ഹെലിപാഡില്‍ ഇറങ്ങുന്ന രാഷ്ട്രപതിയെ കാല്‍നടയായോ ഡോളിയിലോ സന്നിധാനത്ത് എത്തിക്കും.
രാഷ്ട്രപതി സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നത് വശരെ സാധാരണ ഭക്തര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തണോ എന്ന് പോലീസ് ആലോചിക്കുന്നുണ്ട്് ഉന്നതോദ്യോഗസ്ഥരുടെ യോഗത്തില്‍ ഇക്കാര്യം തീരുമാനിക്കും. ഡി.ജി.പി ഉള്‍പ്പെടെയുള്ള ഉ'േദ്യാഗസ്ഥര്‍ നേരിട്ടെത്തി സുരക്ഷ വിലയിരുത്തും.






