ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ തന്നെ ചര്‍ച്ചകളുയരുമ്പോള്‍ നിലപാട് വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പൗരത്വ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധവും മുസ്ലീങ്ങള്‍ക്ക് എതിരുമാണെന്ന് ചൂണ്ടിക്കാട്ടി പാക്കിസ്ഥാനും മലേഷ്യയും അടക്കമുള്ള രാജ്യങ്ങള്‍ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്.
നിയമ ഭേദഗതി ഏതെങ്കിലും മതത്തിന് എതിരോ ഭരണഘടനാ വിരുദ്ധമോ അല്ല. ഇന്ത്യയുടെ നിലപാട് മറ്റ് രാജ്യങ്ങളെ അറിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ ആഭ്യന്തര വിഷയത്തില്‍ ഇസ്ലാമിക രാജ്യങ്ങള്‍ യോഗം ചേരുന്നതിനെക്കുറിച്ച് അറിയില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കി.
അതേസമയം പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ പാക്കിസ്ഥാന് വളമാകുന്നുവെന്ന ആരോപണവുമായി പ്രധാനമന്ത്രി മോഡി രംഗത്ത് വന്നു. പ്രതിഷേധക്കാര്‍ പാക്കിസ്ഥാനെ കുറ്റെ






