
ടെഹ്റാന്: അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ ഉന്നത കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ വിലാപയാത്രയില്‍ വൈകാരികമായി ആര്‍ത്തലച്ച് ഇറാന് ജനത. 'അമേരിക്കയിലേക്ക് മരണം' എന്ന മുദ്രാവാക്യം മുഴക്കിയാണ് പതിനായിരങ്ങള്‍ വിലപായാത്രയില്‍ പങ്കെടുക്കുന്നത്. രാഷ്ട്രീയ നേതാക്കളും സൈനിക തലവന്മാര് ഉള്‍പ്പെടെ സുലൈമാനിയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കുന്നു.
ഖാസിം സുലൈമാനിയുടെയും വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട മറ്റുള്ളവരുടെയും മൃതദേഹങ്ങള്‍ വഹിച്ചുള്ള വിലപയാത്രയാണ് അമേരിക്കയ്ക്ക് താക്കീതും നല്‍കിയിരിക്കുന്നത്. മധ്യപൂര്‍വ ദേശത്ത് വീണ്ടും യുദ്ധ സമാനമായ സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യുഎസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഖാസിം സുലൈമാനി ഉള്‍പ്പെടെ ഒന്‍പതു പേരാണ കൊല്ലപ്പെട്ടത്.
അതേസമയം യുദ്ധം ഉണ്ടാകാതിരിക്കാനാണ് സുലൈമാനിയെ വധിച്ചതെന്നും, കഴിഞഞ രാത്രിയോടെ യുദ്ധത്തിനുള്ള നീക്കം തങ്ങള്‍ അവസാനിപ്പിച്ചുവെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ന്യായീകരിച്ചിരുന്നു. എന്നാല്‍ തിരിച്ചടിക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. യുദ്ധസൂചന നല്കി ഇന്ന് പുലര്‍ച്ചെ ഇറാനിലെ ക്യോം ജാങ്കരന് പള്ളിയില്‍ ചെങ്കൊടി ഉയര്‍ന്നതും ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്.






