
ന്യൂഡല്‍ഹി: ജെഎന്‍യു ആക്രമണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലഫ്്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലുമായി ഫോണില്‍ വിളിച്ച് വിവരം തിരക്കിയ അമിത് ഷാ, സര്‍വകലാശാല പ്രതിനിധികളുമായും വിദ്യാര്‍ത്ഥികളുമായും ചര്‍ച്ച നടത്താന്‍ നിര്‍ദേശം നല്കി. ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിനെ ഫോണിലൂടെയാണ് അമിത് ഷാ ബന്ധപ്പെട്ടത്.
ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുക്കാനും ലഫ്റ്റനന്റ് ഗവര്‍ണറോട് ആവശ്യപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിനിടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറാനും തീരുമാനിച്ചിട്ടുണ്ട്. ജെഎന്‍യു ആക്രമത്തില്‍ അടിയന്തിര അമന്വഷണം നടത്താനും റിപ്പോര്‍ട്ട് നല്‍കാനും കഴിഞ്ഞ ദിവസം അമിത് ഷാ ഡല്‍ഹി പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞതായി ഡല്‍ഹി പോലീസ് അറിയിച്ചിരുന്നു. ക്യാംപസിനു പുറത്തുള്ളവരാണ് ആക്രമണത്തിന് പിന്നിലെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ഞായറാഴ്ച രാത്രിയാണ് ജെഎന്‍യുവില്‍ മുഖംമൂടി ധരിച്ചെത്തിയ ആയുധധാരികള്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ജെഎന്‍യു യൂണിയന് പ്രസിഡന്റ് ഐഷി ഘോഷിനും അധ്യാപകര്‍ക്കുമടക്കം പരിക്കേറ്റിരുന്നു.






