
ന്യൂഡല്‍ഹി : വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ നല്കാന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ സബര്‍മതി ഹോസ്റ്റലിന്റെ ചുമതലയിലുള്ള വാര്ഡന്മാര് രാജിവെച്ചു. സീനിയര്‍ വാര്ഡന്, റിക്രിയേഷന്‍ ചുമതതലയുള്ള വാര്ഡന് എന്നിവരാണ് തിങ്കളാഴ്ച രാവിലെ സര്‍വകലാശാല ഡീനിന് രാജി സമര്‍പ്പിച്ചത്.
വിസി ജഗദീഷ് കുമാര്‍ ഭീരുവാണെന്നും അദ്ദേഹം പിന്‍വാതിലിലൂടെ നിയമവിരുദ്ധമായ നയങ്ങള്‍ അവതരിപ്പക്കുകയാണെന്നും അതുകൊണ്ടു തന്നെ എത്രയും വേഗം രാജിവെച്ചൊഴിയണമെന്നുമാണ് വിദ്യാര്‍ത്ഥി യൂണിയന് ആരോപിക്കുന്നത്.
ജെഎന്‍യുവില്‍ ഞായറാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് ആക്രമണം ആരംഭിച്ചത്. വടിവാളുകളും മാരകായുധങ്ങളുമായി മുഖംമൂടി ധരിച്ചെത്തിയ ഗുണ്ടകള്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ആക്രമിക്കുകയായിരുന്നു. വനിതാ, മിക്സഡ് ഹോസ്റ്റലുകളില്‍ ഉള്‍പ്പെടെ മുഖംമൂടി ധാരികള്‍ ആക്രമണം അഴിച്ചുവിട്ടു. ഇതിനെതിരെ ചെറുവിരല്‍ പോലും അനക്കാന്‍ ഡല്‍ഹി പോലീസോ ജെ.എന്‍.യു ഭരണകൂടമോ തയ്യാറായില്ല. അക്രമികള്‍ മൂന്ന് മണിക്കൂറോളം ജെ.എന്യു കാമ്പസില്‍ അഴിഞ്ഞാടി.
ഇതിനിടെ പരിക്കേറ്റവരെ കൊണ്ടുപോകാന്‍ എത്തിയ ആംബുലന്‍സുകളും അക്രമികള്‍ അടിച്ചു തകര്‍ത്തു. ഡോക്ടര്‍മാരെയും നഴ്സുമാരെയും ഭീഷണിപ്പെടുത്തി. സംഭവത്തില്‍ വൈസ് ചാന്‍സലര്‍ ജഗദീഷ് ഇതുവരെ നേരിട്ട് പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല.






