
കോട്ടയം : ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പിന് എതിരായ ലൈംഗീക പീഡനക്കേസ് പരിഗണിക്കുന്നത് ഈ മാസം 25 ലേയ്ക്ക് മാറ്റി. ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് കേസ് മാറ്റിയത്.
കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഫ്രാങ്കോ മുളയ്ക്കയലിന്റെ അഭിഭാഷകര്‍ മാത്രമാണ് കോടതിയില്‍ ഹാജരായത്. കോടതിയില്‍ ഹാജരാക്കാന്‍ സാധിക്കില്ലെന്ന് കാണിച്ച് ഫ്രാങ്കോ മുളയ്ക്കല്‍ അപേക്ഷ നല്കിയിട്ടുള്ളതായി അഭിഭാഷകന് പറഞ്ഞു. കേസ് പരിഗണിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചിട്ടില്ല. 2019 സെപ്റ്റംബര്‍ 21 നാണ് ഫ്രാങ്കോ മുളയ്ക്കലിനെ പോലീസ് അറസ്റ്റു ചെയ്തത്.
കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്നതടക്കമുള്ള നടപടികളാണ് വിചാരണ ആരംഭിക്കുന്നതിന് മുന്നോടിയായി ഇനി കേസില്‍ പൂര്‍ത്തിയാകാനുള്ളത്.






