തിരുവനന്തപുരം: പ്രളയ കാലത്ത് കേരളത്തിന് അനുവദിച്ച അരിയുടെ പണം നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യമാവശ്യപ്പെട്ട് സംസ്ഥാനത്തിന് ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യ കത്തയച്ചു. 2018-19 പ്രളയ കാലത്ത് അനുവദിച്ച 89540 മെട്രിക് ടണ്‍ അരിയുടെ തുകയായ 205.81 കോടി രൂപ നല്‍കണമെന്നാണ് ആവശ്യം.
മുമ്പും ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാനത്തിക് കേന്ദ്രം കത്തയച്ചിരുന്നു. എന്നാല്‍ പണം നല്കാന് സംസ്ഥാനം തയ്യാറായില്ല. എത്രയും വേഗം പണം നല്കാന് ആവശ്യഗമായ നടപടികള്‍ സ്വീകരിക്കണമെന്ന് ദുരന്ത നിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു,ം ഭക്ഷ്യ സിവില്‍ സപ്ലൈസ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും അയച്ച കത്തില്‍ ആവശ്യപ്പെടുന്നു.
പ്രളയ സഹായം നല്കുന്നതില് നിന്ന് കേരളത്തെ തഴഞ്ഞതിന് പിന്നാലെയാണ് അരിയുടെ പണവും ചോദിച്ചിരിക്കുന്നത്. കേരളം ഒഴികെയുള്ള ഏഴ് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ട തുക കേന്ദ്രം അനുവദിച്ചപ്പോള്‍ കേരളത്തിന് തുക അനുദവിച്ചില്ല. 2100 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്.






