
മുംബൈ: ഓഹരി വിപണിയില്‍ മുന്നേറ്റത്താടെ വ്യാഴാഴ്ച വ്യാപാരം അവസാനിച്ചു. സെന്‍സെക്സ് 634.61 പോയിന്റ് (1.55%) ഉയര്‍ന്ന് 41,452.35ലും നിഫ്റ്റി 190.55 പോയിന്റ് (1.58%) ഉയര്‍ന്ന് 12,215.90ലുമെത്തി. നിഫ്റ്റിയില്‍ 43 ഓഹരികളും നേട്ടമുണ്ടാക്കി.
ജെ.എസ്. ഡബ്ല്യൂ സ്റ്റീല്‍, ഭാരതി ഇന്‍ഫ്രാടെല്‍, ടാറ്റ മോട്ടോഴ്സ്, ഐസിഐസിഐ ബാങ.ക്, ഇന്ഡസ്ലാന്ഡ് ബാങ്ക് എന്നിവ 3.37% മുതല്‍ 5.90% വരെ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. അതേസമയം, ടിസിഎസ്, കോള്‍ ഇന്ത്യ, എച്ച്സിഎല്‍ ടെക്, ബ്രിട്ടാനിയ, ഗെയില്‍ എന്നിവയ്ക്ക് 0136% മുതല്‍ 1.56% വരെ നഷ്ടവുമുണ്ടായി. നിഫ്റ്റിയിലെ പ്രധാന നഷ്ടങ്ങള്‍ ഈ കമ്പനികള്‍ക്കാണ്.
സെന്‍സെക്സില്‍ ഐസിഐസിഐ ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്.ഡി.എഫ്.സി എന്നിവയാണ് ഏറ്റവും നേട്ടമുണ്ടാക്കിയത്. ഈ ഓഹരികള്‍ മാത്രം 300 പോയിന്റോളം നേട്ടമുണ്ടാക്കി. ജപ്പാന്റെ നിക്കെ ഒരു ശതമാനവും നിക്കെ 1.8 ശതമാനവും നേട്ടമുണ്ടാക്കി.
ഇറാന് സൈനിക മേധാവി ഖാസിം സൊലൈമാനിയെ അമേരിക്ക വധിച്ചതിനു പിന്നാലെ പശ്ചിമേഷ്യയില്‍ ഉടലെടുത്ത ആശങ്കകളും സംഘര്‍ഷ ഭീതിയും അസംസ്കൃത എണ്ണ, സ്വര്‍ണവിലയില്‍ വലിയ മുന്നേറ്റമുണ്ടായിരുന്നു. എന്നാല്‍ ഭീതി അയഞ്ഞതോടെ വിലക്കയറ്റത്തില്‍ കുറവ് വന്നിരുന്നു.






