
ന്യൂഡല്‍ഹി: ഏകദിനത്തില്‍ നിന്ന് മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി ഉടന്‍ വിരമിച്ചേക്കുമെന്ന സൂചന നല്‍കി കോച്ച് രവി ശാസ്ത്രി. ടെസ്റ്റ് കരിയര്‍ ധോണി നേരത്തെ അവസാനിപ്പിച്ചതാണെന്നും, ഏകദിനത്തോടും ഉടന്‍ വിടപറഞ്ഞേക്കും, ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രവി ശാസ്ത്രി വ്യക്തമാക്കി.
അതേസമയം ട്വന്റി20 കരിയറിലാകും ധോണി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ധോണി ടീമില്‍ ഒരു തരത്തിലും കടിച്ചു തൂങ്ങില്ലെന്നും, ഐപിഎല്ലിലെ മികവ് ധോനിയുടെ ഭാവി തീരുമാനിക്കുമെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാല വരുന്ന ട്വന്‌റി 20 ലോകകപ്പില്‍ ധോണി ടീമിലുണ്ടാകുമെന്നും ശാസ്ത്രി പറഞ്ഞു. ലോകകപ്പ് പോലുള്ള വലിയ ടൂര്‍ണമെന്റിലേക്ക് താരങ്ങളെ പരിഗണിക്കുമ്പോള്‍ അവരുടെ പ്രകടന മികവും പരിചയ സമ്പത്തും മാത്രമായിരിക്കും ഘടകങ്ങളെന്നും അദേള്‍ഗ വ്യക്തമാക്കി. ഐപിഎല്‍ കളിക്കാന്‍ ധോണി തയാറെടുക്കുകയാണെന്നും അദേഹത്തിന്റെ ശരീരം കളിയോട് എങ്ങനെ പ്രതികരിക്കുമെന്ന് കളിക്കളത്തില്‍ നമ്മുക്ക് കാണാമെന്നും ശാസ്ത്രി പറഞ്ഞു. ഇതിനിടെ നാല് ദിന ടെസ്റ്റ് മത്സരം നടത്താനുള്ള ഐസിസി നീക്കത്തിനെതിരേയും രവി ശാസ്ത്രി വിമര്‍ശിച്ചു.






