
ശ്രീനഗര്‍: കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വിദേശ സംഘത്തിന്റെ സന്ദര്‍ശനം തുടങ്ങി. അമേരിക്ക ഉള്‍പ്പെടെയുള്ള 15 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെ സംഘമാണ് സന്ദര്‍ശനത്തിനായി എത്തിയിട്ടുള്ളത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കുകയും ചെയ്തതിന് ശേഷമുള്ള സാഹചര്യം വിലയിരുത്താനാണ് വിദേശ സംഘത്തിന്റെ സന്ദര്‍ശനം.
അമേരിക്ക, ദക്ഷിണ കൊറിയ, മൊറോക്കോ, നൈജര്‍, നൈജീരിയ, ഗയാന, അര്‍ജന്റീന, നോര്‍വെ, ഫിലിപ്പൈന്‍, മാലദ്വീപ്, ടോഗോ, ഫിജി, പെറു, ബംഗ്ലാദേശ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് കശ്മീരിലെത്തിയിരിക്കുന്നത്. കരുതല്‍ തടങ്കലില്‍ അല്ലാത്ത രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായി വിദേശ സംഘം കൂടിക്കാഴ്ച നടത്തും. മുന്‍ മന്ത്രി അല്‍താഫ് ബുഖാരിയാണ് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സംഘത്തെ നയിക്കുന്നത്. കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം എത്തുന്ന രണ്ടാമത്തെ വിദേശ സംഘമാണിത്.






