
ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യാദാര്ഢ്യവുമായ് നടന് ഇന്ദ്രന്‍സ്. വിവരമുള്ളവര്‍ ആ കുട്ടികള്‍ക്കൊപ്പമേ നില്‍ക്കൂവെന്നും വിദ്യാര്‍ത്ഥികള്‍ക്കാണ് തന്റെ പിന്തുണയെന്നും ഇന്ദ്രന്‍സ് പറഞ്ഞു. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് മുന്‍ വൈസ് പ്രസിഡന്റ് അമല്‍ പുല്ലര്ക്കാട്ടിനോടാണ് ഇന്ദ്രന്‍സിന്റെ പ്രതികരണം. എന്തൊക്കെ ആക്രമങ്ങളാണ് ജെഎന്‍യുവില്‍ ചില ബോധമില്ലാത്തവര് കാണിക്കുന്നതെന്നും ഇന്ദ്രന്‍സ് ചോദിക്കുന്നു.
അമല്‍ പുല്ലാര്‍ക്കാട്ട് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് ഇന്ദ്രന്‍സ് ഈ വിഷയത്തില്‍ പ്രതികരിച്ച വിവരം കുറിച്ചിരിക്കുന്നത്. 'അവിചാരിതമായ് കണ്ടുമുട്ടിയ സഖാക്കള്‍! ? 'ജെ എന്‍ യു വിലെ കുട്ടികളോട് എന്റെ അന്വേഷണം പറയണം കേട്ടോ. എന്തൊക്കെ അക്രമങ്ങളാണ് ചില ബോധമില്ലാത്തവര് അവിടെ വന്ന് കാണിക്കുന്നത്. ഇന്ത്യയുടെ ഒന്നാം നമ്പര്‍ സര്‍വ്വകലാശാലയല്ലേ. എന്നിരുന്നാലും വിവരമുള്ളവര്‍ അവിടുത്തെ കുട്ടികള്‍ക്കൊപ്പമേ നില്ക്കൂ''. ഇന്ദ്രന്‍സുമായുള്ള ചിത്രം പങ്കുവച്ച് കൊണ്ട് അമല്‍ കുറിച്ചു
വളരെ ചുരുക്കം ചില മലയാളി താരങ്ങള്‍ മാത്രമാണ് ഈ വിഷയത്തില്‍ പ്രതികരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് രംഗത്തെത്തിയത് മഞ്ജു വാര്യര്‍, നിവിന്‍ പോളിസ പൃഥ്വിരാജ്, അന്ന ബെന്‍, ടൊവിനോ തോമസ് തുടങ്ങിയവരായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ദ്രന്‍സിന്റെ പ്രതികരണം.






