
ന്യൂഡല്ഹി : പൗരത്വ നിയമഭേദഗതിയില് പ്രതിഷേധങ്ങള്ക്കെതിരെ ഉത്തര്പ്രദേശ് പോലീസ് അന്വേഷണം ആവശ്യപ്പെട്ട് പി കെ കുഞ്ഞാലിക്കുട്ടി. യു പി പോലീസ് നടപടിയില് അന്വേഷണം വേണമെന്നാവിശ്യപ്പെട്ട് കുഞ്ഞാലിക്കുട്ടി ദേശീയ മനുഷ്യവകാശ കമ്മിഷനെ സമീപിച്ചു. വെടിവെപ്പില് മരിച്ചവരുടെ വീട്ടില് കുടുംബങ്ങളെ സന്ദര്ശിച്ച ശേഷമാണ് കുഞ്ഞാലിക്കുട്ടി മനുഷ്യവകാശ കമ്മീഷനെ സമീപിച്ചത്.
വലിയ രീതിയിലുള്ള മനുഷ്യവകാശ ലംഘനമാണ് യു പിയില് നടന്നിരിക്കുന്നത്. പുറത്ത് വന്നിരിക്കുന്ന കണക്കിനേക്കാള് കൂടുതലാണ് മരണ നിരക്കെന്നും അദ്ദേഹം പറഞ്ഞു. യുപിയില് ആളുകളെ സംസ്കരിച്ചത് പോസ്റ്റ്മോര്ട്ടം പോലും ചെയ്യാതെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പൗരത്വ നിയഭേദഗതിക്കെതിരെ ഏറ്റവും കൂടുതല് പ്രതിഷേധം നടന്ന സംസ്ഥാനങ്ങളില് ഒന്നാണ് ഉത്തര്പ്രദേശ്. പോലീസ് വെടിവെപ്പില് നിരവധി പേര് ഇവിടെ കൊല്ലപ്പെട്ടിരുന്നു. പ്രതിഷേധക്കാരുടെ കടകള് അടപ്പിച്ചും സ്വത്തുക്കള് കണ്ട് കെട്ടിയും നടപടികള് യുപി സര്ക്കാര് സ്വീകരിച്ചിരുന്നു. പ്രതിഷേധങ്ങളെ അടച്ചമര്ത്തുമെന്ന് യോഗി ആദിത്യ നാഥും പരസ്യമായി പറഞ്ഞിരുന്നു.







Comments