
നിയമം ലംഘിച്ചെത്തിയ ബൈക്ക് യാത്രികനെ പിടികൂടാന്‍ പോലീസും പോലീസിനെ വെട്ടിച്ച പോകാന്‍ യുവാക്കളും ശ്രമിച്ചപ്പോഴുണ്ടായ അപകട വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. മുംബൈയിലാണ് സംഭവം. മൂന്ന് പേരെ കയറ്റി അമിത വേഗത്തിലെത്തിയ ബൈക്ക് തടയാന്‍ പോലീസുകാരന് മുന്നിലേക്ക് വരികയായിരുന്നു. എന്നാല്‍ വേഗത്തിലെത്തിയ ബൈക്കിന് പ്രതികരിക്കാനാവുന്നതിന് മുന്‍പ് തന്നെ അപകടം നടന്നു. പോലീസുകാരന് പെട്ടെന്ന് മുന്നോട്ട് വന്നതും ബൈക്ക് വേഗത്തിലായിരുന്നതുമാണ് അപകടം കാരണം.
പോലീസുകാരനെ ഇടിച്ചിട്ട് വാഹനത്തിലെ മൂന്ന് പേരും റോഡില്‍ വീഴുന്നതും വീഡിയോയില്‍ കാണാം. യുവാക്കാള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. റോഡിലെ സിസിടിവി ക്യാമറയിലാണ് ദുശ്യങ്ങള്‍ പതിഞ്ഞത്.






