
യു പി : ക്രൈംബ്രാഞ്ച് ഉദ്യേഗസ്ഥര്‍ എന്ന വ്യാജേന പോലീസ് ഓഫീസറുടെ വീട്ടില്‍ നിന്ന് വന്‍ കവര്‍ച്ച നടത്തി. ഉത്തര്‍പ്രദേശിലെ പിലിഭത്ത് ജില്ലയിലാണ് സംഭവം. പണവും ലക്ഷങ്ങള്‍ വിലവരുന്ന സ്വര്‍ണാഭരണങ്ങളും വീട്ടുപകരണങ്ങളുമാണ് സംഘം കവര്‍ന്നത്്.
അമാരിയ പോലീസ് സ്റ്റേഷന്റെ ചുമതല വഹിക്കുന്ന പുഷ്കര്‍ സിങ് എന്ന ഉദ്യേഗസ്ഥന്റെ ശാസ്ത്രി നഗറിലുള്ള വീട്ടില്‍ നിന്നുമാണ് ചൊരവ്വാഴ്ച വൈകീട്ട് വന്‍ കവര്‍ച്ച നടന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
പോലീസ് ഉദ്യേഗസ്ഥന്റെ ഭാര്യയേയും മക്കളെയും തേക്ക് ചൂണ്ടി ബന്ധിയാക്കിയ ശേഷമായിരുന്നു ഇത്. ഈ പോലീസ് ഉദ്യേഗസ്ഥന് വീട്ടില്‍ ഉണ്ടായിരുന്നില്ല. ആറംഗ സംഘം സ്വയം ക്രൈംബ്രാഞ്ചാണെന്ന് പറഞ്ഞാണ് വീട്ടില്‍ കയറിയത്. വീട്ടില്‍ കയറി മോഷണം നടത്തി അവര്‍ കടന്ന് കളഞ്ഞതിന് ശേഷം അയല്‍ക്കാരാണ് പിന്നീട് പുഷ്കര്‍ സിങ്ങിനെ വിവരം അറിയിക്കുന്നത്.
ഇവരെ എത്രയും വേഗം തന്നെ പിടികൂടുമെന്ന് ഡിഐജി രാജേഷ് പാണ്ഡെ അറിയിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടരുകയാണ്. ഇതിനായി പ്രത്യേക പോലീസ് ഉദ്യേഗസ്ഥരെ നിയമിച്ചിട്ടുണ്ടെന്നും ബെറെയ്ലി പോലീസ് സൂപ്രണ്ട് ശൈലേന്ദ്ര പാണ്ഡെ പറഞ്ഞു.






