
കോട്ടയം : കോട്ടയം നഗരത്തിലെ മുത്തൂറ്റ് ശാഖയിലെ ജീവനക്കാര്‍ക്കു നേരെ മുട്ടയേറ്. രാവിലെ എട്ടു മണിയോടെ ബാങ്ക് തുറക്കാന്‍ എത്തിയപ്പോള്‍ ഒരു സംഘം ആളുകള്‍ സ്ത്രീ ജീവനക്കാരെ വളഞ്ഞുവെച്ച് മുട്ടയെറിഞ്ഞുവെന്നാണ് പരാതി. സിഐടിയു പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം.
സംഭവത്തില്‍ ഒന്‍പത് സ്ത്രീ ജീവനക്കര്‍ വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. ബാങ്കിന്റെ ഷട്ടറുകള്‍ക്കുള്ളില്‍ കല്ലും കുപ്പിയും ആണിടയിച്ച പട്ടിക കഷണങ്ങളും നിറച്ചിരുന്നതായി ജീവനക്കാര്‍ പറയുന്നു. ഷട്ടര്‍ തുറന്നാല്‍ തലയില്‍ വീഴുന്ന തരത്തിലാണ് കല്ലും കുപ്പിയും മറ്റും വച്ചിരുന്നതെന്നും ജീവനക്കാര്‍ പറയുന്നു.
പൂട്ടിനുള്ളില്‍ പശയൊഴിച്ചും ആണിയടിച്ചും നശിപ്പിക്കുന്നതിനാല്‍ എല്ലാ ദിവസവും പൂട്ട് തകര്‍ത്ത് ബാങ്കിനുള്ളില്‍ കയറേണ്ട സ്ഥിതിയാണെന്നും ബാങ്ക് മാനേജര്‍ പറയുന്നു.






