
കാണ്‍പൂര്‍: മകളെ ലൈംഗികമായി ഉപദ്രവിച്ചതിന് പരാതിപ്പെട്ട വീട്ടമ്മയെ അടിച്ചുകൊന്ന കേസില്‍ ആറു പേര് കാണ്‍പൂരില്‍ അറസ്റ്റിലായി. വെള്ളിയാഴ്ച രാത്രി രണ്ടു പേരെ കൂടി അറസ്റ്റു ചെയ്തതായി പോലീസ് വ്യക്തമാക്കി. ഏറ്റുമുട്ടലിലൂടെയാണ് പര്‍വേസ്, അബിദ് എന്നിവരെ കീഴടക്കിയതെന്ന് പോലീസ് അറിയിച്ചു. വെടിവയ്പില്‍ പ്രതികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 2018ല്‍ 13വയസ്സുള്ള മകളെ ഉപദ്രവിച്ചതിന്റെ പേരില്‍ പരാതിപ്പെട്ടതിനാണ് ജാമ്യത്തിലിറങ്ങിയ പ്രതികള്‍ വീട്ടമ്മയെ വീട് കയറി ആക്രമിച്ചത്.
ജനുവരി ഒമ്പതിനാണ് അക്രമി സംഘം 40കാരിയായ അമ്മയേയും അവരുടെ സഹോദരിമയയും മറ്റൊരു ബന്ധുവിനെയും ആക്രമിച്ചത്. അവശനിലയിലായ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അമ്മ പിന്നീട് മരണമടയുകയായിരുന്നു. മര്‍ദ്ദനത്തിന്റെ വീഡിയോ ചിത്രം പുറത്തുവന്നതോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്.






