
ന്യൂഡല്‍ഹി : പുതിയ താരങ്ങളെ കണ്ടെത്തുന്നതില്‍ മറ്റുള്ള ബാറ്റ്സ്മാന്മാര്ക്കും അവസരമൊരുക്കുന്ന കാര്യത്തില്‍ മികവ് കാട്ടിയ ക്യാപ്റ്റനാണ് മഹേന്ദ്രസിങ് ധോണിയെന്ന് മുന്‍ ഇന്ത്യന്‍ താരം സെവാഗ്. ഏതാനും മത്സരത്തില്‍ മികവ് കാണിക്കാതെ വരുന്ന താരങ്ങളെ അടിക്കടി മാറ്റുന്ന ടീം മാനേജ്മെന്റിന്റെ രീതിയെക്കുറിച്ച് സംസാരിക്കുമ്പോഴാണ് സെവാഗ് ഇക്കാര്യം പറഞ്ഞത്. ഓസീസിനെതിരെ അഞ്ചാം നമ്പറില്‍ തിളങ്ങിയ രാഹുല്‍ അടുത്ത കുറച്ച് മത്സരങ്ങളില്‍ മികവ് കാട്ടാതിരുന്നാല്‍ അദ്ദേഹത്തിന്റെ നമ്പറും മാറ്റും.
നേരത്തെ അഞ്ചാം നമ്പറില്‍ കളിച്ചുകൊണ്ടിരുന്ന താരം ചില മത്സരത്തില്‍ പരാജയപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ പൊസിഷന്‍ മാറ്റി. എന്നാല്‍ ധോണി അത്തരത്തിലുള്ള ഒരു ആള് ആയിരുന്നില്ല. മധ്യനിരയില്‍ കളിക്കുന്ന ബാറ്റ്സ്മാന്മാരെ പിന്തുണക്കേണ്ട ആവശ്യകതയെ കുറിച്ച് ധോണിക്ക് നന്നായി അറിയാം. കാരണം മധ്യനിര ബാറ്റ്സ്മാന്മാര് കടന്ന് പോകുന്ന പ്രതിസന്ധികളിലൂടെ ഏറ്റവും കൂടുതല്‍ കടന്ന് പോയ താരമാണ് ധോണി എം എസ് ധോണി.
ടീം തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ അദ്ദേഹത്തിന് അത്ഭുതപൂര്‍വമായ മികവ് ഉണ്ടായിരുന്നു. ഓരോ കളിക്കാരുടെയും ഉത്തരവാദിത്വങ്ങളുടെ കാര്യത്തില്‍ അദ്ദേഹത്തിന് കൂടുതല്‍ വ്യക്തതയുണ്ടായിരുന്നു. പ്രതിഭകളെ കണ്ടെത്തുന്നതില്‍ ധോണിക്ക് ഒരിക്കലും തെറ്റ് പറ്റിയിട്ടില്ലെന്നും സെവാഗ് പറഞ്ഞു.
50 ഓവര്‍ മത്സരങ്ങളില്‍ ആദ്യ ചെയ്യുന്ന ബാറ്റ്സ്മാന്മാര്ക്ക് കൂടുതല്‍ അവസരമുണ്ട്. അവരുടെ മുന്നില്‍ എപ്പോഴും അന്‍പ്ത് ഓവര്‍ മുന്നില്‍ ഉണ്ടായിരിക്കും. അവര്‍ക്ക് കൂടുതല്‍ എളുപ്പമായിരിക്കും. എന്നാല്‍ മധ്യനിര ബാറ്റ്സ്മാന്മാരുടെ കാര്യം അങ്ങനെയല്ല. ഏത് ഘടത്തില്‍ എങ്ങനെ കളിക്കണം എന്ന കാര്യത്തില്‍ അവര്‍ക്ക് വെല്ലുവിളി കൂടും. അതുകൊണ്ട് തന്നെ ടീം മാനേജ്മെന്റും ക്യാപ്റ്റനും മധ്യനിര ബാറ്റ്സ്മാന്മാര്ക്ക് കൂടുതല്‍ പിന്തുണ നല്‍കേണ്ടതുണ്ടെന്നും സെവാഗ് ചൂണ്ടിക്കാട്ടി.
കളിക്കാര്‍ക്ക് ആവിശ്യമായ അവസരം നല്‍കിയില്ലെങ്കില്‍ അവര്‍ എങ്ങനെ മികച്ച താരങ്ങളായി വരിക. ഓപ്പണര്‍ ആകുന്നതിന് മുന്‍പ് ഞാന്‍ തന്നെ നിരവധി തവണ മധ്യനിരയില്‍ കളിച്ചിട്ടുണ്ട്. അന്ന് ടീമിന്റെ തോല്‍വിക്ക് പോലും കാരണമായ പിഴവുകള്‍ കാണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും ബെഞ്ചില്‍ ഇരുന്നാല്‍ നിങ്ങള്‍ക്ക് ഒരിക്കലും മികച്ച താരമാകാന്‍ കഴിയില്ല. കളിക്കാര്‍ക്ക് സമയം നല്‍കുകയാണ് പ്രധാനം അദ്ദേഹം വിശദീകരിച്ചു.






