
വാഷിംഗ്ടണ്‍: ആമസോണ്‍ മേധാവി ജെഫ് ബെസോസിന്റെ മൊബൈല്‍ ഫോണ്‍ മാരക വൈറസ് കടത്തി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് ചോര്‍ത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ട്. വാട്സ്ആപ് ചാറ്റിംഗിനിടെയാണ് വൈറസുള്ള വീഡിയോ ഫയല്‍ മുഹമ്മദ് ബിന്‍ സല്മാന് 2018ല്‍ ജെഫ് ബെസോസിന് അയച്ചുനല്‍കി അദ്ദേഹത്തിന്റെ ഫോണില്‍ നുഴഞ്ഞുകയറിയതെന്ന് ദി ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് ജെഫ് ബെസോസിന്റെ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണം സൗദി അറേബ്യ നിഷേധിച്ചു. മാധ്യമ റിപ്പോര്‍ട്ട് 'യുക്തിഹീനമാണ്'. സംഭവത്തിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ അന്വേഷണം ആവശ്യപ്പെടുകയാണെന്നും യു.എസിലെ സൗദി എംബസി ട്വീറ്റ് ചെയ്തു. വാഷിംഗ്ടണ്‍ പോസ്റ്റ് ദിനപത്രത്തിന്റെ ഉടമ കൂടിയാണ് ജെഫ് ബെസോസ്.
2018 മേയ് ഒന്നിനാണ് ഹാക്കിംഗ് നടന്നതെന്ന് ഗാര്ഡിയന് റിപ്പോര്‍ട്ടില്‍ പറയുന്നു. വൈറസ് കടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ജെഫ് ബെസോസിന്റെ ഫോണില്‍ നിന്നും വന്‍തോതില്‍ ഡാറ്റ ചോര്ത്തിയെടുത്തുവെന്നുവെന്നും പറയുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ജെഫിന്റെ സുരക്ഷാ മേധാവിയും വിവരചോര്‍ച്ച നടന്നതായി സൂചന നല്‍കിയിരുന്നു. ജെഫിന്റെ ഫോണില്‍ സൗദി സര്‍ക്കാര്‍ കടന്നുകൂടിയെന്നും അതുവഴി ചില സ്വകാര്യ വിവരങ്ങള്‍ അതില്‍ നിന്നും അവര്‍ സ്വന്തമാക്കിയെന്നും സെുരക്ഷ കണ്‍സള്‍ട്ടന്റ് ഗവിന്ദ് ഡെ ബേക്കര്‍ പറയുന്നു.
ചോര്‍ത്തപ്പെട്ട രേഖകളില്‍ ചിലത് പിന്നീട് നാഷണല്‍ എന്ക്വയര് എന്ന ടാബ്ലോ യിഡല് വന്നിരുന്നു. മുന്‍ ടെലിവിഷന്‍ അവതാരകയായ ലോറന് സാന്ഷൂവുമായി ജെഫ് അയച്ച സ്വകാര്യ സന്ദേശങ്ങളാണ് പുറത്തുവന്നത്. തമ്മില്‍ ഡേറ്റിംഗിലാണെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഷെന്ഷുവിന് താന്‍ അയച്ച സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് കാണിച്ച് പത്രം തന്നെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചതായി ബെസോസ് 2019 ഫെബ്രുവരിയില്‍ ആരോപിച്ചിരുന്നു.






