ചെന്നൈ: സാമൂഹ്യ പരിഷ്ക്കര്‍ത്താവ് പെരിയാറിനെ അപമാനിച്ച നടന് രജനീകാന്തിരെതിരെ അണ്ണാ ഡി.എം.കെ നേതാവും തമിഴ്നാട് മന്ത്രിയുമായ സെല്ലൂര്‍ കെ. രാജു. പെരിയാറിനെപ്പോലുള്ളവര്‍ ഇല്ലായിരുന്നെങ്കില്‍ രജനീകാന്തിന്റെ മകള്‍ സൗന്ദര്യയ്ക്ക് വീണ്ടും വിവാഹം കഴിക്കാന്‍ കഴിയില്ലായിരുന്നെന്ന് സെല്ലൂര്‍ കെ. രാജു പറഞ്ഞു.
സമൂഹത്തിലെ വിവേചനങ്ങള്‍ക്കെതിരെ പോരാടിയ മഹാനായ വ്യക്തിയാണ് പെരിയാര്‍. എങ്ങിനെയാണ് രജനീകാന്തിന്റെ മകള്‍ക്ക് വീണ്ടും വിവാഹം കഴിക്കാനായത്. അത് പെരിയാറിന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ്. അതുകൊണ്ട് അദ്ദേഹത്തെ മോശമാക്കി സംസാരിക്കുന്നത് ശരിയല്ല- മന്ത്രി പറഞ്ഞു.
അന്ധവിശ്വാസങ്ങള്‍ക്ക് എതിരായ പോരാട്ടങ്ങളുടെ ഭാഗമായി ശ്രീരാമന്റെയും സീതയുടെ നഗ്നചിത്രങ്ങളുമായി 1971ല്‍ പെരിയാര്‍ റാലി നടത്തിയെന്നായിരുന്നു രജനീകാന്തിന്റെ വിവാദ പ്രസ്താവന. സംഭവത്തില്‍ മാപ്പ് പറയില്ലെന്ന് രജനീകാന്ത് പ്രതികരിച്ചിരുന്നു. തമിഴ് മാസികയായ തുക്കിന്റെ വാര്‍ഷികാഘോഷ ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കൂടി പങ്കെടുത്ത ചടങ്ങിലായിരുന്നു രജനീകാന്തിന്റെ ആരോപണം.





