
ഹേഗ്: റോഹിന്‍ഗ്യന്‍ വംശഹത്യ തടയാന്‍ സാധ്യമായതെല്ലാം ചെയ്യണമെന്ന് മ്യാന്മറിനോട് രാജ്യാന്തര നീതിന്യായ കോടതി ഉത്തരവിട്ടു. കോടതി ഉത്തരവ് നടപ്പാക്കുന്നതിനായി എന്തെല്ലാം നടപടികളെടുത്തു എന്നതിനെപ്പറ്റി നാലു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും രാജ്യാന്തര കോടതി പ്രസിഡന്റ് ജഡ്ജി അബദുല്‍ ഖ്വാവി അഹമ്മദ് യൂസഫ് നിര്‍ദേശം നല്കി.
ആറു മാസം കൂടുമ്പോള്‍ പുരോഗതി റിപ്പോര്‍ട്ട് കൈമാറണമെന്നും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. റോഹിന്‍ഗ്യകള്‍ക്ക് എതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായുള്ള ശക്തമായ നടപടിയാണിതെന്നും ഹ്യൂമന്‍ റൈറ്റ്സ് വാച്ചിന്റെ പരംപ്രീത് സിങ് പറഞ്ഞു.
ഐക്യരാഷ്ട്ര സംഘടനയുടെ ഭാഗമായ രാജ്യാന്തര കോടതിയുടെ ഉത്തരവ് ഏകകണ്ഠേനയാണ് പൗരവകാശ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. റോഹിന്‍ഗ്യന്‍ മുസ്ലീങ്ങള്‍ക്കെതിരായ അതിക്രമങ്ങളില്‍ ഇടപെടാത്തതില്‍ മ്യാന്മര് ഭരണാധികാരി ഓങ് സാന്‍ സൂചിക്കു വന്‍ വിമര്‍ശനമാണ് നേരിടേണ്ടി വരുന്നത്.






