
തിരുവനന്തപുരം : നെടുങ്കണ്ടം രാജ്കുമാര് കസ്റ്റഡി കൊലപാതകം കേസ് സിബിഐ ഏറ്റെടുത്തു. ആറ് പോലീസ് ഉദ്യേഗസ്ഥര്‍ക്കെതിരെ കൊച്ചി സിജെഎം കോടതിയില സിബിഐ എഫ്ഐആര്‍ സമര്‍പ്പിച്ചു.
സാമ്പത്തിക തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായിരുന്ന വാഗമണ്‍ കോലാഹലമേട് സ്വദേശി രാജ്കുമാര് 2019 ജൂണ്‍ 21നാണ് പീരിമേട് സബ് ജയിലില്‍ വച്ച് മരിച്ചത്. കസ്റ്റഡി മര്‍ദ്ദനത്തെ തുടര്‍ന്നാണ് രാജ്കുമാര് മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇത് ശരിവയ്ക്കുന്ന തരത്തിലായിരുന്നു പിന്നീട് വന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും. രാജ്കുമാറിന്റെ ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് സിബിഐയ്ക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
2019 ഓഗസ്റ്റ് 14നാണ് കേസ് അന്വേഷണം സിബിഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനം വന്നത്. പോലീസുകാര്‍ പ്രതികളായ കേസ് എന്ന നിലയലായിരുന്നു തീരുമാനം.






