
ന്യൂഡല്‍ഹി: പ്രതിഷേധ സമരങ്ങള്‍ അക്രമരഹിതമാകണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. 71-ാമത് റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളുടെ പശ്ചാത്തലത്തിലാണ് രാഷ്ട്രപതിയുടെ പരാമര്‍ശം. മഹാത്മാ ഗാന്ധി കാണിച്ചുതന്ന അഹിംസാ മര്‍ഗം പിന്തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഭരണഘടന എല്ലാവര്ക്കും ചില അവകാശങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഭരണഘടനാ പരിധിക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ അടിസ്ഥാന ജനാധിപത്യ ആശയങ്ങളോട് നാം എല്ലായ്പ്പോഴും പ്രതിബദ്ധത പുലര്‍ത്തണമെന്നും രാഷ്ട്രപതി പറഞ്ഞു. നിയമനിര്‍മ്മാണം, ഭരണനിര്‍വഹണം, നീതിന്യായം എന്നിവ ആധുനിക ഇന്ത്യയുടെ മൂന്ന് അവയവങ്ങളാണ്. എന്നാല്‍ അടിസ്ഥാനപരമായി ജനങ്ങളാണ് രാജ്യത്തിന്റെ ശക്തിയെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.
പൊതുജനങ്ങള്‍ക്കായി സര്‍ക്കാര്‍ നിരവധി പ്രചരണ പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്. അത്തരം പരിപാടികള്‍ക്ക് പൗരന്മാര് സ്വമേധയാ ജനകീയ മുഖം നല്‍കിയെന്നത് ശ്രദ്ധേയമാണ്. ഇന്ത്യയില്‍ എല്ലായ്പ്പോഴും അധികാരം, പ്രശസ്തി, പണം എന്നിവയേക്കാള്‍ അറിവിനായിരുന്നു പ്രാധാന്യം. ഇന്ത്യന്‍ പാരമ്പര്യത്തില്‍ അറിവ് നേടുന്നതിനുള്ള സ്ഥലമായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ കാണുന്നു. വിദ്യാഭ്യാസ മേഖലയില്‍ രാജ്യത്തിന്റെ നേട്ടങ്ങള്‍ ശ്രദ്ധേയമാണെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.







Comments