
മെല്‍ബണ്‍ : ലോക മൂന്നാം നമ്പര്‍ താരം റോജര്‍ ഫെഡറര്‍ ഓസ്ട്രേലിയന്‍ ഓപ്പണിന്റെ സെമിയില്‍ കടന്നു. അമേരിക്കയുടെ മൂന്നാം നമ്പര്‍ താരം ടെന്നിസ് സാന്‍ഡ്ഗ്രെനെ മറികടന്നാണ് ഫെഡറര്‍ സെമിയിലെത്തിയത്. നാല് മണിക്കൂറും 33 മിനിറ്റും നീണ്ടതായിരുന്നു പോരാട്ടം. സ്കോര്‍ 6-3,2-6,2-6,7-6,6-3.
കടുത്ത പോരാട്ടം കാഴ്ച വെച്ച സാന്‍ഡ്ഗ്രെന്‍ അട്ടിമറി പ്രതീക്ഷ ഉയര്‍ത്തിയിരുന്നു. ഫെഡറര്‍ക്കെതിരെ ആദ്യ സെറ്റില്‍ നഷ്ട്ടപ്പെടുത്തിയ ശേഷം മൂന്നും രണ്ടും സെറ്റുകള്‍ സ്വന്തമാക്കി. മികച്ച പ്രകടനം കാഴ്ച വെച്ച ശേഷമാണ് സാന്‍ഡ്ഗ്രെന്‍ കീഴടങ്ങിയത്.
ആറ് തവണ ജേതാവായ ഫെഡററുടെ 15 ാം ക്വാര്‍ട്ടര്‍ ജയമാണിത്. സെമിയില്‍ ഏഴ് തവണ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ജേതാവായ നൊവാക് ജോക്കോവിച്ച് 32ാം നമ്പര്‍ താരം മിലോസ് റാവോണിക്കോ ആകും ഫെഡററുടെ എതിരാളി.






