
സമാധിയിലാണെന്നും ജീവിതത്തിലേയ്ക്ക് തിരിച്ചു വരുമെന്നുമുള്ള പ്രതീക്ഷയില്‍ ആള്‍ദൈവത്തിന്റെ മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ച് അനുയായികള്‍. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം.
ദിവ്യ ജ്യോതി ജാഗ്രതി സന്സ്ഥാന് മേധാവി അശുതോഷ് മഹാരാജിന്റെ മൃതദേഹമാണ് ശിഷ്യന്മാര് ഇത്തരത്തില്‍ സൂക്ഷിച്ചു വച്ചിരിക്കുന്നത്. 2014 ല്‍ ലുധിയാനയിലെ സദ്ഗുരു അപ്പോളോ ആശുപത്രിയിലാണ് ദേരാ നേതാവ് മരണത്തിന് കീഴടങ്ങിയത്. ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്നായിരുന്നു മരണം.
മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍ അശുതോഷ് മഹാരാജ് തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് ദേരാ മാനേജുമെന്റും ശിഷ്യന്മാരും. പതിവായി ചില മരുന്നുകളും മൃതദേഹത്തില്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
എല്ലാവിധ സുരക്ഷാ സംവിധാനങ്ങളോടെയുമുള്ള ഒരു മുറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. മുറിക്ക് കാവലായി ഒരു സംഘം ആളുകളും ഇവിടെ എപ്പോഴും ഉണ്ടാകും. മുറിക്കുള്ളിലേയ്ക്ക് ദിവ്യജ്യോതി ജാഗ്രിതി സന്‍സ്ഥാനില്‍ ഉയര്‍ന്ന പദവി വഹിക്കുന്ന മൂന്നുനാലുപേര്‍ക്ക് പുറമേ ആര്‍ക്കും പ്രവേശനമില്ല. ദേരയ്ക്ക് ചുറ്റും പഞ്ചാബ് പോലീസിനെയും വിന്യസിച്ചിട്ടുണ്ട്.
മൃതദേഹത്തിന് ഇതുവരെ കുഴപ്പമൊന്നും ഇല്ലെന്നാണ് പരിശോധിച്ച ഡോക്ടര്‍മാര്‍ പറയുന്നത്. പഞ്ചാബ്, ഹരിയാന ഹൈക്കോടതികളുടെ നിര്‍ദേശപ്രകാരം പരിശോധനകള്‍ പരിതിവായി നടക്കുന്നുണ്ട്.






