മലയാളത്തിലെ എക്കാലത്തേയും മികച്ച നടന്മാരില് ഒരാളാണ് ഭരത് ഗോപി. ഇന്ന് അദ്ദേഹം വിടപറഞ്ഞിട്ട് 12 വര്‍ഷമാവുകയാണ്. മലയാളികളുടെ മനസില്‍ നിറഞ്ഞു നില്ക്കുന്ന പ്രതിഭാശാലിക്ക് ആദരമര്‍പ്പിക്കുകയാണ് നടന് പൃഥ്വിരാജ്. താന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം എമ്പുരാന് ഭരത് ഗോപിക്ക് സമര്‍പ്പിച്ചിരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് പൃഥ്വിരാജ് ഇത് അറിയിച്ചത്. ഭരത് ഗോപിയുടെ മകനും നടനുംമായ മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
'ജീവിച്ചിരുന്നതില്‍ ഏറ്റവും മികച്ച നടന്മാരില് ഒരാള്‍. ഞങ്ങള്‍ കണ്ടുമുട്ടിയപ്പോള്‍ ഞാന്‍ അറിഞ്ഞിരുന്നില്ല അദ്ദേഹത്തിന്റെ മകനുമായി ഇത്ര മികച്ച ആത്മബന്ധമുണ്ടാകുമെന്ന്, സഹോദരന്മാര് എന്ന നിലയില്‍ മാത്രമല്ല എവുത്തുകാരനും സംവിധായകനും എന്ന നിലയിലും നിങ്ങള്‍ തമ്മില്‍ മികച്ച ബന്ധമാണ്. എമ്പുരാന് അങ്കിളിന് വേണ്ടിയുള്ളതാണ്' പൃഥ്വിരാജ് കുറിച്ചു.
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ വന്‍ വിജയമായതിന് പിന്നാലെ ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരുന്നു. എമ്പുരാന് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രത്തിന്റേയും തിരക്കഥയൊരുക്കുന്നത് മുരളി ഗോപി തന്നെയാണ്. മുരളി തിരക്കഥ നല്കിയാല് ആറുമാസത്തിനുള്ളില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് പൃഥ്വിരാജ് അടുത്തിടെ പറഞ്ഞിരുന്നു.
മലയാള സിനിമയ്ക്ക് നിരവധി മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച നടനാണ് ഭരത് ഗോപി. യവനിക, പാളങ്ങള്‍, കാറ്റത്തെ കിളിക്കൂട്, പഞ്ചവടിപ്പാലം, ഓര്‍മ്മക്കായി തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.2008 ജനുവരി 29നാണ് അദ്ദേഹം വിടപറഞ്ഞത്.

Comments