
ന്യൂഡല്‍ഹി: ഗര്‍ഭഛിദ്രം നടത്താനുള്ള കാലയളവ് 24 ആഴ്ച(ആറു മാസം) ആക്കി ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍. നിലവില്‍ 20 ആഴ്ചയാണ് ഗര്‍ഭഛിദ്രം നടത്താനുള്ള അനുവദനീയമായ കാലയളവ്. ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഥായോഗം ആണ് ഇതു സംബന്ധിച്ചുള്ള ബില്ലിന് അംഗീകാരം നല്‍കിയത്.
1971 ലെ നിയമത്തിലാണ് കേന്ദ്രം ഭേദഗതി വരുത്തുന്നത്. മാതൃമരണനിരക്ക് ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പ്രകാശ് ജാവഡേക്കന് വ്യക്തമാക്കി. 1971 ലെ നിയമം അഞ്ച് മാസം വരെ(24 ആഴ്ച) വരെ ഗര്‍ഭഛിദ്രം നടത്താന്‍ അനുമതി നല്‍കുന്നതായിരുന്നു ബില്ല്. ആരേഗ്യപരമായ കാരണങ്ങളടക്കം കുട്ടിയുടെ വളര്‍ച്ചയില്‍ എന്തെങ്കിലും പാകപ്പിഴ കണ്ടെത്തിയാല്‍, അഞ്ച് മാസം കഴിഞ്ഞിട്ടാണ് അത് കണ്ടെത്തുന്നതെങ്കില്‍ ഗര്‍ഭഛിദ്രം നടത്താന്‍ അനുമതി നല്‍കാറില്ല.
എന്നാല്‍ നിയമപരമായി സ്ത്രീകളുടെ അവകാശം ഉറപ്പാക്കാനാണ് നിയമത്തില്‍ മാറ്റങ്ങളെന്നും മന്ത്രി വ്യക്തമാക്കി. സ്വന്തം തീരുമാനപ്രകാരം ഗര്‍ഭാവസ്ഥ തുടരണോ വേണ്ടയോ എന്ന് സ്ത്രീകള്‍ക്ക് തീരുമാനിക്കാന്‍ അവകാശമുണ്ടെന്നും അത്തരം സാഹചര്യത്തില്‍ സ്വതന്ത്രമായും സുരക്ഷിതമായും ഗര്‍ഭം അവസാനിപ്പിക്കാന്‍ സ്ത്രീകള്‍ക്ക് അനുമതി നല്‍കുന്നതാണ് ഈ ബില്ലെന്നും പ്രകാശ് ജാവഡേക്കര്‍ വ്യക്തമാക്കി. ബലാത്സംഗത്തിനിരയായ കുട്ടികള്‍, പ്രായപൂര്ത്തിയാവത്തവര്, ഭിന്നശേഷിക്കാരായ പെണ്‍കുട്ടികള്‍ എന്നിവര്‍ക്ക് ഗര്ഭാവസ്ഥയെക്കുഒറിച്ച് ഉടനെ തന്നെ അറിയാന്‍ സാധ്യതയില്ല. അങ്ങനെയുള്ളവര്‍ക്ക് ആറ് മാസത്തിനകം സ്വതന്ത്രമായി ഗര്‍ഭഛിദ്രം നടത്താനും ഇത് വഴി കഴിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.






