
പട്ന(ബിഹാര്‍): ജെ.ഡി.യു നേതാക്കളായ പ്രശാന്ത് കിഷോറിനെയും പവന് വര്‍മ്മയേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന്റെ പേരിലാണ് നടപടി.
പൗരത്വ നിയമ ഭേദഗതിയില്‍ പാര്‍ട്ടിയുടെയും അധ്യക്ഷനും മുഖ്യമന്ത്രിയുമായ നവീന്‍ പട്നായിക്കിന്റെയും നിലപാട് നിരന്തരം പരസ്യമായി ചോദ്യം ചെയ്തതാണ് അച്ചടക്ക നടപടിക്ക് കാരണം.
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെപ്പം നില്ക്കുന്ന ജെ.ഡി.യു നിലപാടിനെയും പവന് വര്‍മ്മ ചോദ്യം ചെയ്തിരുന്നു. സി.എ.എ, എന്‍.ആര്.സി വിഷയങ്ങളില്‍ പാര്‍ട്ടി നിലപാടിനോട് യോജിച്ചുപോകാന്‍ കഴിയില്ലെന്നും പവന് വര്‍മ്മ നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം, ഇരുവരുടെയും നിലപാടിനോട് പ്രതികരിക്കാന്‍ തയ്യാറാകാതിരുന്ന നിതീഷ് കുമാര്‍, പോകാന്‍ കഴിയുന്നിടം വരെ അവര്‍ പോകട്ടെ എന്നാണ് പ്രതികരിച്ചിരുന്നത്.






