
ന്യൂയോര്‍ക്ക്: കൊറോണ വൈറസ് ദൈവത്തിന്റെ ന്യായവിധിയാണെന്നും ദൈവ നിഷേധത്തിനുള്ള ശിക്ഷയാണെന്നും ആരോപിച്ച് നടക്കുന്ന പ്രചരണം വിവാദമാകുന്നു. ദൈവ നിഷേധം, ബൈബിളിനോടുള്ള വെറുപ്പ്, നീതി രാഹിത്യം എന്നിവയ്ക്ക് ദൈവം നല്കിയ ശിക്ഷയായ മരണ മാലാഖയാണ് പ്രചരിപ്പിക്കുന്നത് ഫ്ലോറിഡയിലെ 'നോണ്‍ ഡിനോമിനേഷന് ഫ്ലോയിംഗ് സ്ട്രീംസ്' ചര്‍ച്ചിലെ സീനിയര്‍ പാസ്റ്ററും 'ട്രൂ ന്യൂസ് സ്ട്രീമിംഗ്' ചാനല്‍ സ്രഷ്ടാവുമായ പാസ്റ്റര്‍ റിക്ക് വൈല്‍സാണ്. മുന്‍ പ്രസിഡന്റ് ബരാക് ഒബാമയെ 'നരകത്തില്‍ നിന്നുള്ള രാക്ഷസന്' എന്ന് വിശേഷിപ്പിച്ച് വിവാദങ്ങളില്‍ കുടുങ്ങിയിട്ടുള്ള റിക്ക് വൈല്‍സിന്റെ ഏറ്റവും പുതിയ കണ്ടെത്തലാണ് കൊറോണയുമായി ബന്ധപ്പെട്ടുള്ളത്.
വൈറസ് ബാധ പോലെയുള്ളവ ന്യായവിധിയുടെ അവസാന ഘട്ടങ്ങളിലാണ് സംഭവിക്കുന്നതെന്നു പറഞ്ഞ ദൈവദാസന് 'ദൈവഭക്തിയില്ലാത്ത കമ്മ്യൂണിസ്റ്റ് ഗവണ്മെന്റ്' എന്നാണ് ചൈനയെ വിശേഷിപ്പിക്കുന്നത്. മരണ മാലാഖ ഇപ്പോള്‍ ഗ്രഹങ്ങളില്‍ ഉടനീളം സഞ്ചരിക്കുകയാണെന്നും അതുകൊണ്ട് തന്നെ ദൈവവുമായി കൂടുതല്‍ അടുക്കാനും ശരിയായ ബന്ധം സ്ഥാപിക്കാനുമുള്ള സമയമാണിതെന്നും പറഞ്ഞിട്ടുണ്ട്. ടെലിവിഷനുകളിലും സിനിമകളിലുമൊക്കെയുള്ള അശ്ലീലങ്ങളും ആഭാസത്തരങ്ങളുമാണ് കൊറോണ വൈറസ് പടരാന്‍ ആധാരമെന്നും അത് ദൈവിക ന്യായവിധിയായി താന്‍ കാണുന്നുവെന്നും പാസ്റ്റര്‍ പറയുന്നു. അമേരിക്കക്കാര്‍ക്കുള്ള മുന്നറിയിപ്പും അദ്ദേഹം നല്‍കുന്നുണ്ട്.
'ഈ രാജ്യത്തുള്ള ആത്മീയ കലാപം, ദൈവത്തോള്ള വിദ്വേഷം, ബൈബിളിനോടുള്ള വെറുപ്പ്, നീതി നിഷേധം എന്നിവ നോക്കൂ. 'വെറും നീചമായ ഈ രാജ്യത്ത് ഇപ്പോള്‍ ആളുകള്‍ പരസ്പരം വെറുക്കുന്നു, കൊച്ചുകുട്ടികളെ നപുംസകങ്ങളാക്കാന്‍ ശ്രമിക്കുന്നു, അവരെ ദുര്‍മാര്‍ഗികളാക്കുന്നു, അവരില്‍ പ്രകൃതിവിരുദ്ധ ലൈംഗികത വളര്‍ത്തുന്നു, ബലാത്സംഗങ്ങളും ലൈംഗിക അധാര്‍മ്മികതയും ചാനലുകളേയും സിനിമകളേയും മലിനമാക്കുന്നു,' എന്നാണ് വൈല്‍സ് പറയുന്നത്. മാതാപിതാക്കള്‍ കൊച്ചുകുട്ടികളെ നപുംസകങ്ങളാക്കാന്‍ ശ്രമിക്കുകയാണെന്നും വൈല്‍സ് കുറ്റപ്പെടുത്തി.
മാരകമായ കൊറോണ വൈറസിനെക്കുറിച്ചുള്ള വൈല്‍സിന്റെ അഭിപ്രായങ്ങള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തത് റൈറ്റി വിംഗ് വാച്ചാണ്. അതേസമയം ബരാക് ഒബാമയെ 'നരകത്തില്‍ നിന്നുള്ള രാക്ഷസന്' എന്ന് മുമ്പ് ആക്ഷേപിച്ച് വിവാദത്തില്‍ പെട്ടയാളാണ് വൈല്‍സ്. ട്രംപിനെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കിയാല്‍ 'അക്രമമുണ്ടാകുമെന്ന്' ഒക്ടോബറില്‍ അദ്ദേഹം നേരത്തേ നല്കിയ മുന്നറിയിപ്പ് നല്കിയതും വിവാദമായി.
അടുത്തിടെ വുഹാനില്‍ നിന്ന് അമേരിക്കയില്‍ മടങ്ങിയെത്തിയ അഞ്ച് പേര്‍ക്ക് വൈറസ് ഉണ്ടെന്ന് സ്ഥിരീകരിച്ചു. എന്നാല്‍, അണുബാധ രാജ്യത്ത് വ്യാപിച്ചതായി ഇതുവരെ അറിവായിട്ടില്ല. എന്നാല്‍ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനീസ് നഗരമായ വുഹാന്‍ ഇപ്പോഴും യുഎസ്, യുണെറ്റഡ് കിംഗ്ഡം, ദക്ഷിണ കൊറിയ, ഫ്രാന്‍സ്, മറ്റ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ പൗരന്മാര്ക്ക് ആതിഥേയത്വം വഹിക്കുന്നുണ്ട്. ചൈനയില്‍ മരണസംഖ്യ നൂറ് കടക്കുകയും കേസുകള്‍ 4,500 കടക്കുകയും ചെയ്തിട്ടുണ്ട് ചെയ്തിട്ടുണ്ട്. നിരവധി നഗരങ്ങള്‍ ഭാഗികമായോ പൂര്‍ണ്ണമായോ അടച്ചിട്ടുണ്ട്.
സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) രാജ്യത്തൊട്ടാകെയുള്ള 20 വിമാനത്താവളങ്ങളിലേക്ക് വൈറസ് സ്ക്രീനിംഗ് വിപുലീകരിച്ചു. സാന്‍ ഫ്രാന്‍സിസ്കോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ന്യൂയോര്‍ക്കിലെ ജോണ്‍ എഫ്. കെന്നഡി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ലോസ് ഏഞ്ചല്‍സ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ചിക്കാഗോ ഓ ഹെയര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ഹാര്‍ട്ട്സ്ഫീല്‍ഡ് ജാക്സന് അറ്റ്ലാന്റ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നിവ അതില്‍ ഉള്‍പ്പെടുന്നു.
ഒരു ഡസനിലധികം രാജ്യങ്ങളിലേക്ക് ഈ വൈറസ് പടര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ അമേരിക്കക്കാര്‍ സ്വന്തം സുരക്ഷയ്ക്കായി വിഷമിക്കേണ്ട സാഹചര്യം ഇല്ലെന്ന് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസ് സെക്രട്ടറി അലക്സ് അസര്‍ ചൊവ്വാഴ്ച പത്രസമ്മേളനത്തില്‍ പറഞ്ഞു.






