
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജാമിയയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധ പരിപാടിക്ക് നേരെ വെടിവയ്പ്പ്. താന്‍ രാമഭക്തനാണെന്നും താന്‍ പ്രതിഷേധക്കാര്‍ക്ക് സ്വാതന്ത്ര്യം നല്‍കാമെന്നും മുദ്രാവാക്യം വിളിച്ച് എത്തിയയാളാണ് വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ വിദ്യാര്‍ത്ഥിക്ക് പരുക്കേറ്റു. ഷദാബ് എന്ന വിദ്യാര്‍ത്ഥിയുടെ കൈയിലാണ് വെടിയേറ്റത്. ഇയാളെ ഹോളി ഫാമിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജാമിയയില്‍ നിന്ന് ബാട്ല ഹൗസിലേക്കും തിരിച്ചുമുള്ള ലോങ് മാര്‍ച്ച് ആരംഭിക്കാനിരിക്കെയാണ് വെടിവയ്പ്പുണ്ടായത്. ജാമിയയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് നേരെയുണ്ടായ പോലീസ് അതിക്രമം വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സമരത്തിന് നേരെ വെടിവയ്പ്പ് ഉണ്ടായിരിക്കുന്നത്.







Comments