
ലിസ്ബണ്‍: 200 ദശലക്ഷം പേര് പിന്തുടരുന്ന ലോകത്തിലെ ആദ്യ താരമായി പോര്‍ച്ചുഗല്‍ ഫുട്ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. 200 മില്യന്‍ പേര് പിന്തുടരുന്ന ലോകത്തിലെ ആദ്യ വ്യക്തിയാണ് റോണോ.
ഇന്സ്റ്റാ്രഗം കമ്പനിയുടെ ഔദ്യോഗിക അക്കൗണ്ട് മാത്രമാണ് റോണോയ്ക്ക് മുന്നിലുള്ളത്. 330.5 മില്യന്‍ പേരാണ് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പിന്തുടരുന്നത്. രണ്ടാമതായി 200.2 മില്യന്‍ പേരുമായി റൊണാള്‍ഡോ കുതിപ്പ് തുടരുന്നു. മൂന്നാം സ്ഥാനത്തുള്ളത് യുഎസ് ഗായിക അരിയാന ഗ്രാന്‍ഡെയാണ്. 173.1 ദശലക്ഷം പേരാണ് ഗായികയെ പിന്തുടരുന്നത്. ഫുട്ബോളിലെ വിവിധ കാലഘട്ടങ്ങളിലെ ചി;്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വീഡിയോ പങ്കുവെച്ചാണ് താരം നേട്ടം ആഘോഷമാക്കിയത്.
അര്‍ജന്റീന ഫുട്ബോള്‍ താരം ലയണല്‍ മെസ്സി ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നവരുടെ എണ്ണത്തില്‍ എട്ടാം സ്ഥാനത്തും നെയ്മര്‍ പത്താമതുമാണ്. മെസ്സിയെ 141.8 ദശലക്ഷം പേര് പിന്തുടരുമ്പോള് നെയ്മറെ 132.6 ദശലക്ഷം പേരാണ് പിന്തുടരുന്നത്.
സമൂഹമാധ്യമമായ ഫെയ്സ്ബുക്കിലും ഏറ്റവും കൂടുതല്‍ പേര് പിന്തുടരുന്ന കായിക താരമാണ് റോണോ. 122.3 ദശലക്ഷം ലൈക്കുകളും 124.4 ദശലക്ഷം ഫോളോവര്‍മാരുമാണ് റോണോയുടെ ഫെയ്സ്ബുക്ക് പേജിനുള്ളത്.






