
ന്യുഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ പ്രതിപക്ഷം ഉന്നയിക്കുന്ന എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പാര്‍ലമെന്റ് സമ്മേളനത്തിനു മുന്നോടിയായി ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തില്‍ മോഡി ഇക്കാര്യമറിയിച്ചതായി പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ളാദ് ജോഷി മാധ്യമങ്ങളോട് വ്യക്തമാക്കി.
പൗരത്വ നിയമ ഭേദഗതി പാര്‍ലമെന്റില്‍ ജനധിപത്യ രീതിയില്‍ പാസാക്കിയതാണെന്ന് പ്രതിപക്ഷം മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന്റെ വിമര്‍ശനം ശ്രവിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കശ്മീരില്‍ തടവിലാക്കിയിരിക്കുന്ന ഫാറൂബ് അബ്ദുള്ള എം.പിയെ പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് മോചിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് യോഗത്തില്‍ ആവശ്യപ്പെട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജനുവരി 31നാണ് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്. ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കും. ഫെബ്രുവരി 11ന് ഇടവേള നല്കിയ ശേഷം മാര്‍ച്ച് രണ്ടിന് പുനരാരംഭിക്കുന്ന സമ്മേളനം ഏപ്രില്‍ മുന്നിന് അവസാനിക്കും.






