
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ ബജറ്റില്‍ പിപിപി മാതൃകയില്‍ സംസ്ഥാനങ്ങളുമായി ചേര്‍ന്ന് അഞ്ച് പുതിയ സ്മാര്‍ട്ട് സിറ്റികള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇലക്ട്രോണിക് മേഖലയ്ക്ക് പ്രത്യേക ഊന്നല്‍ നല്കി നിര്‍മ്മാണവും ഈ രംഗത്ത് തൊഴിലവസരങ്ങളും കൂട്ടുമെന്ന് ബജറ്റ് അവതരണത്തില്‍ പറഞ്ഞു. വ്യവസായ വാണിജ്യവികസനത്തിനും പ്രോത്സാഹനത്തിനും 27,300 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
വ്യവസായം വളര്‍ത്താന്‍ 27,300 കോടിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. എല്ലാ ജില്ലകളെയും കയറ്റുമതി കേന്ദ്രമാക്കുകയാണ് ലക്ഷ്യം. സംരഭകത്വത്തിനായി മതിയായ സൗകര്യം ചെയ്തു കൊടുക്കും. നിക്ഷേപങ്ങള്‍ക്ക് ഉപദേശവും ഭൂമി ലഭ്യത അറിയിക്കാന്‍ സംസ്ഥാന തലത്തില്‍ സൗകര്യങ്ങളും ഒരുക്കും.
ഇതിനായി സംരംഭകര്‍ക്ക് ക്ളയന്സ് സെല്ലുകള്‍ സ്ഥാപിക്കും. അടിസ്ഥാന സൗകര്യ വികസനത്തിനായി 103 ലക്ഷം കോടിയും വസ്ത്ര വ്യവസായത്തിന് 1400 കോടിയും പ്രഖ്യാപിച്ചു. ഇലക്ട്രോണിക് നിര്‍മ്മാണ മേഖലയില്‍ ഉല്‍പ്പാദനം കൂട്ടുാനും മൊബൈല്‍ ഫോണ്‍ നിര്‍മ്മാണത്തിനു പ്രത്യേക പരിഗണന നല്‍കാനും പ്രഖ്യാപനത്തില്‍ പറഞ്ഞിട്ടുണ്ട്. ഇതിന് പുറമേ വിദ്യാഭ്യാസ രംഗത്ത് വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുമെന്നും പറഞ്ഞു.






