
തിരുവനന്തപുരം: ഒന്നാം തീയതികളിലെ മദ്യനിരോധനം അവസാനിപ്പിക്കില്ലെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്. ബാറുകളും മറ്റു മദ്യവില്‍പ്പനശാലകളും ഒന്നാം തീയതി തുറക്കാന്‍ അനുവദിക്കില്ല. കൂടുതല്‍ ബാറുകള്‍ തുറന്നതും സര്‍ക്കാരിന്റെ പരിഗണനയില്ല. മദ്യ നിരോധനമല്ല, മദ്യവര്‍ജ്ജനമാണ് സര്‍ക്കാരിന്റെ നയമെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നാം തീയതിയിലെ മദ്യ നിരോധനം ഒഴിവാക്കാന്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പുതിയ മദ്യനയത്തിന്റെ കരട് തയ്യാറക്കുന്നതിന് മുമ്പായി നടന്ന ചര്‍ച്ചകളിലും ഇക്കാര്യം പരിഗണിക്കപ്പെട്ടിരുന്നു.






