
ആലപ്പുഴ : കൊറോണ ബാധയെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ട് പേര് അറസ്റ്റില്‍. താമരക്കുളം സ്വദേശികളായ ശ്രീജിത്ത്, വികേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും വ്യാജ വാട്സാപ്പ് സന്ദേശം ഫോര്‍വേര്‍ഡ് ചെയ്യുകയായിരുന്നു എന്നാണ് വിവരം.
കൊറോണ വൈറസ് ബാധയെക്കുറിച്ച് സമൂഹമാധ്യമത്തില്‍ വ്യാജ വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് എതിരെ നടപടി എടുക്കാന്‍ പോലീസ് മേധാവി ലോക്നാഥ് ബെഹറ നിര്‍ദ്ദേശം നല്‍കിയിരുന്നു. വൈറസിനെ കുറിച്ച് സമൂഹമാധ്യമത്തിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടുന്ന സാഹചര്യത്തിലാണ് സന്ദേശം. ഇതിന് വേണ്ട നിര്‍ദേശം ജില്ലാ പോലീസ് മേധാവിമാര്‍ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബര്‍ ഡോം, സൈബര്‍ പോലീസ് സ്റ്റേഷനുകള്‍, സൈബര്‍ സെല്‍ എന്നിവര്‍ക്ക് നല്‍കിയിരുന്നു.






