
ന്യൂഡല്‍ഹി : ശബരിമല യുവതീപ്രവേശനം സംബന്ധിച്ച കേസില്‍ വിശാല ബെഞ്ചിലെ നടപടികള്‍ തുടങ്ങി. കേന്ദ്രസര്‍ക്കാരിനായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ഹാജരായി. മുതിര്‍ന്ന അഭിഭാഷകരായ പരാശരന്, നരിമാന് എന്നിവരും തങ്ങളുടെ വാദങ്ങള്‍ കോടതിയില്‍ ബോധിപ്പിച്ചു.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒന്‍പതംഗ വിശാല ബെഞ്ചാണ് വാദങ്ങള്‍ കേള്‍ക്കുന്നത്. വിശാലബെഞ്ച് രൂപീകരിച്ചതില്‍ തെറ്റില്ലെന്നും പുനപരിശോധന ഹര്‍ജികളുടെ അടിസ്ഥാനത്തിലല്ല വിശാലബെഞ്ച് രൂപീകരിച്ചിരിക്കുന്നതെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.
പല കേസുകളിലായി സമാനമായ ചോദ്യങ്ങള്‍ ഉയരുന്നുണ്ടെങ്കില്‍ വിശാല ബെഞ്ച് രൂപീകരിക്കാന്‍ ചീഫ് ജസ്റ്റിസിന് അധികാരമുണ്ടെന്നും കേസുമായി യാതൊരു ബന്ധവും ഇല്ലാത്തവരാണ് വിശാല ബെഞ്ചിനെ ചോദ്യം ചെയ്യുന്നതെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.






