
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ഇന്ത്യന്‍ ഭരണഘടന അപകടാവസ്ഥയിലാണെന്നും ഭരണഘടന നിലനില്ക്കുമ്പോള് മാത്രമേ നമ്മുടെ ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ജയ് ഭീം സുഹൃത്തുക്കളെ, ഇന്ത്യന്‍ ഭരണഘടന ഇന്ന് അപകടത്തിലാണ്. ഭരണഘടന നിലനില്ക്കുമ്പോള് മാത്രമേ നമ്മുടെ ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയുള്ളൂ. അതിനാല്‍ ഭരണഘടനാ വിരുദ്ധ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ചിന്തിച്ച് വോട്ട് ചെയ്യാന്‍ ഡല്‍ഹിയിലെ ജനങ്ങളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഭരണഘടനാ സംരക്ഷണം രാജ്യത്തിന്റെ സുരക്ഷയാണ്. ജയ് ഭീം- ചന്ദ്രശേഖര്‍ ആസാദ് ട്വീറ്റ് ചെയ്തു.
ശനിയാഴ്ചയാണ് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ്. 11ന് ഫലം പ്രഖ്യാപിക്കും. 2015ലെ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ 70 അംഗ നിയമസഭയില്‍ 67 സീറ്റും തൂത്തുവാരിയാണ് അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ അധികാരം പിടിച്ചത്.







Comments