
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കൃഷിമേഖലയെ 'തൊട്ടുതലോടി' രണ്ടായിരം കോടി മാറ്റിവെച്ച് ധനമന്ത്രി തോമസ് ഐസക്. കാര്‍ഷിക മേഖലയ്ക്കായി 2000 കോടിയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. നെല്കൃഷ്ിക്കായി 118 കോടിയാണ് നീക്കിവെച്ചിരിക്കുന്നത്. കൃഷിവകുപ്പ് ഹെക്ടറിന് 5500 രൂപ സബ്സിഡി നല്‍കും. പ്ലാന്റേഷനുകളുടെ അഭിവൃദ്ധിക്കായി പ്രത്യേക ഡയറക്ടറേറ്റ് രൂപീകരിക്കും.
കശുവണ്ടി മേഖലയുടെ വികസനത്തിനായി 135 കോടിയും, കൈത്തറി മേഖയ്ക്കായി 151 കോടി രൂപയുമാണ് മാറ്റിവെച്ചിരിക്കുന്നത്. കയറുപിരി സംഘങ്ങളിലെ തൊഴിലാളികളുടെ വാര്‍ഷിക വരുമാനം 2020-21 ല്‍ 50,000 രൂപയ്ക്ക് മുകളിലാകും.
റബര്‍- റൈസ് പാര്‍ക്കുകള്‍ ഈ വര്‍ഷം തന്നെ യാഥാര്‍ത്ഥ്യമാകും. റബര്‍ പാര്‍ക്കിന്റെ ഒന്നാംഘട്ടം വെള്ളൂര്‍ ന്യൂസ് പ്രിന്റിലെ 500 ഏക്കറിലാണ് യാഥാര്‍ത്ഥ്യമാകുന്നത്. അതോടൊപ്പം വ്യവസായ വകുപ്പിന്റെ രണ്ട് റൈസ് പാര്ക്കിന് 20 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. വാഴക്കുളത്ത് പൈനാപ്പിള്‍ സംസ്കരണത്തിന് മൂന്ന് കോടി.
ഖാദി ഗ്രാമവ്യവസായത്തിന് 16 കോടി. കയര്‍ കോര്‍പറേഷന്റെ നേതൃതത്തില്‍ മൂന്ന് പുതിയ ഫാക്റികള്‍ എന്നിവയും കാര്‍ഷകി മേഖയ്ക്കായി ബജറ്റില്‍ ധനമന്ത്രി 'കരുതിയിട്ടുണ്ട്്'.






