
തിരുവനന്തപുരം : ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റില്‍ ആരോഗ്യ മേഖലയ്ക്ക് താങ്ങായി സുപ്രധാന പ്രഖ്യാപനങ്ങള്‍. പതിനായിരം നഴ്സുമാര്‍ക്ക് വിദേശ ജോലിയ്ക്കായി ക്രാഷ് കോഴ്സ് നടത്തും. ഇതിനായി അഞ്ചുകോടി രൂപ വകയിരുത്തും.
മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് 50 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആലപ്പുഴയില്‍ ഓങ്കോളജി പാര്‍ക്ക് സ്ഥാപിക്കുമെന്നും ബജറ്റില്‍ വ്യക്തമാക്കി. കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് മരുന്ന് ഉത്പാദനത്തിലേയ്ക്ക് കടക്കുകയാണ്. കാന്‍സറിനുള്ള മരുന്നിന്റെ വില കുറയ്ക്കാനാകുമെന്നും കാരുണ്യ ആനുകൂല്യങ്ങള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.






