
തിരുവനന്തപുരം : അന്തരിച്ച കേരളാ കോണ്‍ഗ്രസ് എം നേതാവും മുന്‍ മന്ത്രിയുമായ കെ എം മാണിയുടെ സ്മാരകം പണിയുന്നതിനായി അഞ്ച് കോടി രൂപ കേരള ബജറ്റില്‍ ധനമന്ത്രി മാറ്റിയിരുന്നു. ഏറ്റവും കൂടുതല്‍ കാലം സംസ്ഥാന ധനകാര്യ വകുപ്പ് കൈകര്യം ചെയ്ത കെ എം മാണി കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ മന്ത്രിസഭകളില്‍ അംഗമായിരുന്നു.
ഏറ്റവും കൂടുതല്‍ തവണ മന്ത്രിയായ വ്യക്തി, ഏറ്റവും കൂടുതല്‍ നിയമസഭകളില്‍ മന്ത്രിയായിരുന്ന വ്യക്തി തുടങ്ങിയ റെക്കോര്‍ഡുകള്‍ ഇപ്പോഴും അദ്ദേഹത്തിനാണ്. ഏറ്റവും കാലം നിയമ വകുപ്പും ധനവകുപ്പും നിയമ വകുപ്പും കൈാകാര്യം ചെയ്തുവെന്ന നേട്ടവും അദ്ദേഹത്തിനുണ്ട്.
എന്നാല്‍ അദ്ദേഹത്തിന് സ്മാരകം പണിയുന്നതില്‍ പരഹാസവുമായി എത്തിയിരിക്കുകയാണ് വി ടി ബല്‍റാം. പഴയ ചില ഓര്‍മകള്‍ ചികഞ്ഞെടുത്താണ് വി ടി ബല്‍റാം എം എല്‍ എ പരിഹസിച്ചിരിക്കുന്നത്. പരോക്ഷമായി ഇടത് പക്ഷത്തേയും സംവിധായകന് ആഷിക് അബുവിനെയും ട്രോളിയാണ് ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ബാര്‍ കോഴ ആരോപണത്തില്‍ കേരള രാഷ്ട്രീയം കത്തിനില്‍ക്കുന്ന സമയത്താണ് സമയത്ത് കെ എം മാണിക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് ഇടത്പക്ഷ രാഷ്ട്രീയ പ്രവര്‍ത്തകരില്‍ നിന്നുണ്ടായത്.
അതില്‍ ഏറ്റവും ശ്രദ്ധയമായതായിരുന്നു എന്റെ വക 500 ക്യാമ്പില്‍. ഇടത് പക്ഷ സഹയാത്രികനായ ആഷിക് അബു പങ്ക്വെച്ച പോസ്റ്റ് വൈറലായി മാറിയിരുന്നു. അഷ്ടിക് വകയില്ലാത്ത കഷ്ടപ്പെടുന്ന നമ്മുടെ സാറിന് കുറച്ച് കോടികള്‍ കൂടി നമ്മള് നാട്ടുകാര്‍ പിരിച്ച് കൊടുക്കണം.
എന്റെ വക500 എന്നായിരുന്നു ആഷിക് അബുവിന്റെ പോസ്റ്റ്. ഇപ്പോള്‍ ബജറ്റ് പ്രസംഗത്തിന് പിന്നാലെ വി ടി ബല്‍റാം എന്റെ വക 500 രൂപ ക്യാമ്പയിനെയാണ് ട്രോളിയിരിക്കുന്നത്. 5 കോടിയില്‍ പ്രമുഖ സംവിധായകന് വക 500 രൂപ കുറച്ച് ബാക്കി 4,99,99,500 രൂപ ഖജനാവില്‍ നിന്ന് ചെലവഴിച്ചാല്‍ മതിയല്ലോ അല്ലേ ?. എന്നാണ് ബല്‍റാം കുറിച്ചത്.
ള






