
ഹാമില്ട്ടണ് : രണ്ടാം ഏകദിന മത്സരത്തിനിടെ അംപയറോട് കയര്‍ത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. സമയം അവസാനിച്ച ശേഷം ന്യൂസിലന്‍ഡിന് അംപയര്‍ ഡിആര്‍എസ് അനുമതി നല്‍കിയതാണ് കോഹ്ലിയെ പ്രകോപിപ്പിച്ചത്. രുടര്‍ന്ന് അംപയോറ് അതൃപ്തി അറിയിക്കുകയും ചെയ്തു.
ന്യൂസിലന്‍ഡ് ബാറ്റിങ്ങിനിടെ 17 ാം ഓവറിലായിരുന്നു സംഭവം. ചാഹല്‍ എറിഞ്ഞ് ഓവറില്‍ അഞ്ചാം പന്തില്‍ ഹെന്റി നിക്കോള്‍സ് എല്‍ബിഡബ്ല്യു ആയി പുറത്തായി. സ്വീഷ് ഷോട്ട് ശ്രമിക്കുന്നതിനിടെ പന്ത് നിക്കോള്‍സിന്റെ തുടയല് ഇടിക്കുകയായിരുന്നു. അംപയര്‍ ഔട്ട് വിളിക്കുകയും ചെയ്തു. എന്നാല്‍ നിക്കോള്‍സ് മാര്‍ട്ടില്‍ ഗുപ്റ്റിലുമായി സംസാരിച്ച ശേഷം നിക്കോള്‍സ് ഡിആര്‍എസിന് വിളിക്കുകയായിരുന്നു.
എന്നാല്‍ അപ്പോഴേക്കും ഡിആര്‍എസ് വിളിക്കാനുള്ള സമയം കഴിഞ്ഞിരുന്നു എന്നാണ് കോഹ്ലിയുടെ വാദം. റിവ്യൂ കൊടുത്തിട്ടും നിക്കോള്‍സ് ഔട്ട് തന്നെയാണെന്ന് തെളിഞ്ഞു. എന്നാല്‍ അംപയര്‍ ഡിആര്‍എസ് നല്‍കിയതിന് അതൃപ്തി വ്യക്തമാക്കി കോഹ്ലി അംപയര്‍ ബ്രൗസ് ഓക്സെന്‍ഫോര്‍ഡിനെ സമീപിക്കുകയായിരുന്നു.






