
ഹാമില്ട്ടണ് : പരിക്കുമാറി ഇന്ത്യന്‍ ടീമില്‍ തിരികെ എത്തിയ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയുടെ പ്രകടനത്തില്‍ ആശങ്ക അറിയിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വി വി എസ് ലക്ഷ്മണ്. വളരെ പ്രതിസന്ധിഘട്ടങ്ങള്‍ വിശ്വാസത്തോടെ കോഹ്ലി സമീപിക്കുന്ന ബൗളാറ് ബുംറ. അദ്ദേഹത്തിന് മത്സരത്തിന്റെ ഗതി തന്നെ മാറ്റി വിടാന്‍ കഴിവുള്ള ബൗളറാണ്. എന്നാല്‍ പരിക്കിന് ശേഷം ടീമില്‍ തിരികെ എത്തിയ താരം പ്രതീക്ഷിച്ച പ്രകടനം പുറത്തെടുത്തിട്ടെല്ലന്ന് ലക്ഷ്മണ് ചൂണ്ടിക്കാട്ടി. ഒരു ദേശീയ മാധ്യമത്തില്‍ എഴുതിയ കോളത്തിലാണ് അദ്ദേഹം തന്റെ ആശങ്ക പങ്ക്വെച്ചത്.
പരിക്കിനെ തുടര്‍ന്ന് കുറച്ച് കാലം ടീമില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു താരം. ശേഷം തിരികെ എത്തിയ താരം അഞ്ച് ഏകദിനങ്ങളിലായി ഒരു വിക്കറ്റാണ് മാത്രമാണ് നേടിയത്. ന്യൂസിലന്‍ഡിനെതിരെ ആദ്യ രണ്ട് മത്സരത്തിലും ബുംറ പ്രതീക്ഷിച്ചതിലും റണ്‍സ് വഴങ്ങി.
ആദ്യ ഏകദിനത്തില്‍ 10 ഓവറില്‍ 53 റണ്‍സ് വഴങ്ങിയപ്പോള്‍ രണ്ടാം ഏകദിനത്തില്‍ 64 റണ്‍സ് വിട്ടുകൊടുത്തു. അതേസമയം ന്യൂസിലന്‍ഡിനെതിരെ ടി 20യില്‍ അഞ്ചാം മത്സരത്തില്‍ ബുംറ മൂന്ന് വിക്കറ്റ് നേടിയിരുന്നു. നാല് ഓവറില്‍ 12 റണ്‍സ് മാത്രം വിട്ട് കൊടുത്തായിരുന്നു മൂന്ന് വിക്കറ്റ് നേടിയത്.






