
തീയറ്ററില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് വരനെ ആവശ്യമുണ്ട് എന്ന ചിത്രം. സംവിധായകന് സത്യന് അന്തിക്കാടിന്റെ മകന് അനൂപ് സത്യന് ആണ് വേറിട്ട ഈ കുടുംബ ചിത്രം ഒരുക്കിയിരിക്കുന്നത്. സിനിമയിലൂടെ ശോഭനയും സുരേഷ് ഗോപിയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. ഇതിനൊപ്പം കൗതുകകരമായ ഒരു കാര്യം കണ്ടെത്തിയിരിക്കുകയാണ് ഒരു ആരാധകന്. സത്യന് അന്തിക്കാടിന്റേയും മകന്റേയും ആദ്യ ചിത്രങ്ങളിലെ അപാരമായ സാദൃശ്യം കണ്ടെത്തിയിരിക്കുകയാണ് റോയി വി. ടി എന്ന ആരാധകന്.
റോയിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം
വരനെ ആവശ്യമുണ്ട് എന്ന പേരില്‍ പുതിയൊരു സിനിമ തിയേറ്ററുകളില്‍ റിലീസായിട്ടുണ്ടല്ലോ. ഇതിലൂടെ പ്രശസ്ഥ സംവിധായകന് സത്യന് അന്തിക്കാടിന്റെ മകന് അനൂപ് സത്യന് സംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ചിരിക്കുന്നു. സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ആദ്യചിത്രം കുറുക്കന്റെ കല്യാണം റിലീസായത് 1982ലാണ്. ഇന്ന് മകന്റെ (അനൂപ് സത്യന്) ആദ്യചിത്രത്തിന്റെ പേര് വരനെ ആവശ്യമുണ്ട് എന്നാണെങ്കില്‍, അന്ന് അച്ഛന്റെ (സത്യന് അന്തിക്കാട്) ആദ്യചിത്രത്തിന്റെ പരസ്യത്തില്‍ നല്കിയവാചകം വധുവിനെ ആവശ്യമുണ്ട് എന്നായിരുന്നു. യാദൃശ്ചികം ആണെങ്കിലും ഈ സാദൃശ്യം ഒരുപക്ഷെ മകന് അറിയില്ലായിരിക്കും, അച്ഛന് ഇക്കാര്യം ഓര്‍മ്മയുണ്ടാകുമോ എന്തോ !






