
കഴിഞ്ഞ വര്‍ഷം അന്ന ബെന്‍ നായികയായി എത്തിയ ഹെലന് മലയാളത്തിലെ ഏറ്റവും മികച്ച സര്‍വൈവല്‍ ത്രില്ലറുകളില്‍ ഒന്നായിരുന്നു. ' കുമ്പളങ്ങി നൈറ്റ്സ്'നു ശേഷം അന്ന കേന്ദ്ര കഥാപാത്രത്തിലെത്തിയ ചിത്രമായിരുന്നു ഇത്. തീയറ്ററികളിലെ വലിയ വിജയത്തോടൊപ്പം നിരൂപക ശ്രദ്ധയും നേടിയിരുന്നു. ഇതോടൊപ്പം ചിത്രം മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നു എന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തു വന്നിരുന്നു. ഇപ്പോഴിതാ തമിഴ് പതിപ്പിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്.
ചിത്രത്തില്‍ ഹെലന്റെ റോളില്‍ എത്തുന്നത് കീര്‍ത്തി പാണ്ഡ്യനാണ്. ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത ഹെലന്റെ അച്ഛന് റോളില്‍ എത്തുന്നത് കീര്‍ത്തിയുടെ സ്വന്തം പിതാവായ നടന് അരുണ്‍ പാണ്ഡ്യന് ആണ്. നടനും സംവിധായകനുമായ ലാല്‍ ആയിരുന്നു മലയാളത്തില്‍ അച്ഛന്റെ വേഷത്തില്‍ എത്തിയത്.
The survival Malayalam hit #Helen remake in Tamil kicks off!#KeerthyPandian plays lead while her dad and actor #ArunPandian will also play her ‘screen father’ a role made memorable by #Lal in the original.
Directed by #Gokul of #IdharkuThaneAasaipattaiBalakumara fame. pic.twitter.com/kBGLzyCItU— Sreedhar Pillai (@sri50) February 9, 2020
നവാഗതനായ മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്ത ഹെലന് തമിഴില്‍ ചെയ്യുന്നത് ഗോകുലാണ്. 'ഇതര്ക്ക്താനെ ആസൈപ്പെട്ട ബാലകുമാര' എന്ന ചിത്രത്തിന്റെ സംവിധായകനാണ് ഗോകുല്‍. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ പൂജ നടന്നത്. തമിഴ് പതിപ്പിന് ഇതുവരെ പേരിട്ടിട്ടില്ല.






