
പാരാസൈറ്റ് എന്ന ചിത്രം വിജയ് ചിത്രത്തിന്റെ കോപ്പിയാണെന്ന് ആരാധകര്‍. ഓസ്കര് അവാര്‍ഡില്‍ നാല് ഓസ്കറുകള് നേടിയ ചിത്രമാണ് പാരാസൈറ്റ്. മികച്ച് തിരക്കഥ, വിദേശ ചിത്രം, സംവിധാനം, സിനിമ എന്നീ അവാര്‍ഡുകളാണ് പാരാസൈറ്റ് നേടിയത്. എന്നാല്‍ ചിത്രത്തിന്റെ കഥ 1999 ല്‍ പ്രചോദനമുള്ക്കൊണ്ടതാണെന്നാണ് ആരാധകരുടെ വാദം.
നിര്‍ധനരായ ഒരു കുടുംബം സമ്പന്ന കുടുംബത്തില്‍ കയറിപ്പറ്റുകയും തുടര്‍ന്ന് ഉണ്ടാകുന്ന സംഭവങ്ങളുമാണ് പാരാസൈറ്റിന്റെ പ്രേമയം. മിന്‍സാര കണ്ണായില്‍ വിജയുടെ കഥാപാത്രം ധനികനാണെങ്കിലും ഒരു നിര്‍ധന കുടുംബത്തില്‍ കയറിപ്പറ്റുകയും പിന്നീട് അവിടെ നടക്കുന്ന കാര്യങ്ങളുമാണ് മിന്‍സാര കണ്ണായുടെ പ്രമേയം.
ഖുശ്ബു, രംഭ, മൊണീക്ക സലീനോ എന്നിവരാണ് മിന്സാരാ കണ്ണായില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്. 19 വര്‍ഷം മുന്‍പ് പാരാസൈറ്റ് മോഡല്‍ കഥ ഇറക്കിയതിന് സംവിധായകന് രവികുമാറിനെ അഭിനന്ദിക്കാനും ആരാധകര്‍ മറന്നില്ല.






