
ആലപ്പുഴ : കായംകുളത്ത് പോലീസിന് നേരെ കഞ്ചാവ് സംഘത്തിന്റെ ആക്രമണം. ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡിന് നേരെ കഞ്ചാവ് സംഘം കുരുമുളക് സ്പ്രേ പ്രയോഗിച്ചു. വൈകിട്ട് 5 മണിയോടെയാണ് സംഭവം. കഞ്ചാവ് സംഘവുമായുള്ള കയ്യാങ്കളിയില്‍ ഷാഫ് എന്ന പോലീസുകാരന് പരിക്കേറ്റ്. ഇയാളെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഞ്ചാവ് സംഘത്തിലെ ഒരാളെ പോലീസ് പിടികൂടി. കായംകുളം സ്വദേശി ഇര്ഫാന് ആണ് പിടിയിലായത്. ഇയാള്ക്കൊപ്പാമുണ്ടായിരുന്ന മൂന്നപേര്‍ രക്ഷപ്പെട്ടു.






